Life

ഇതെന്താ മായയോ?; വെറും ഒരു ടവല്‍ ഉപയോഗിച്ച് ഭീമന്‍ മുതലയെ പിടിച്ചുകെട്ടി യുവാവ്, കയ്യടി ( വീഡിയോ)

കടലില്‍ നിന്നും കരയിലേക്ക് കയറി വന്ന മുതലയെ യുവാവ് ടവല്‍ ഉപയോഗിച്ച് പിടിച്ചുകെട്ടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

സമകാലിക മലയാളം ഡെസ്ക്

സാന്‍ ജോസ്: കടലില്‍ നിന്നും കരയിലേക്ക് കയറി വന്ന മുതലയെ യുവാവ് ടവല്‍ ഉപയോഗിച്ച് പിടിച്ചുകെട്ടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഏകദേശം 8 അടിയോളം നീളമുണ്ടായിരുന്ന മുതലയെയാണ് യുവാവ് പിടികൂടിയത്.

കോസ്റ്റാ റിക്കയിലെ ഡൊമിനിക്കല്‍ ബീച്ചിലാണ് സംഭവം നടന്നത്. ബീച്ചില്‍ ഉല്ലസിക്കാനെത്തിയവരാണ് തിരകള്‍ക്കിടയിലൂടെ തീരത്തേക്ക് വരുന്ന മുതലയെ ആദ്യം കണ്ടത്. ഇവര്‍ സര്‍ഫിങ് നടത്തുന്നവര്‍ക്കും ബീച്ചിലുണ്ടായിരുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കി. എല്ലാവരോടും സുരക്ഷിതമായ പ്രദേശത്തേക്ക് മാറാന്‍ നിര്‍ദേശം നല്‍കി.

ഇതേസമയം ബീച്ചിലുണ്ടായിരുന്ന ധൈര്യശാലിയായ ഒരു യുവാവാണ് ആദ്യം മുതലയെ പിടികൂടാനിറങ്ങിയത്. തലയും വാലുമിളക്കി തീരത്തേക്ക് കയറിവന്ന മുതലയ്ക്ക് ഏകദേശം 8 അടിയോളം നീളമുണ്ടായിരുന്നു. കയ്യിലിരുന്ന ഒരു ടവല്‍ ഉപയോഗിച്ചാണ് ഇയാള്‍ മുതലയെ പിടികൂടിയത്.

മുതലയുടെ തലയിലേക്ക് ടവല്‍ എറിഞ്ഞ് അതിന്റെ ശ്രദ്ധ തിരിച്ചതിനുശേഷം വാലില്‍ പിടികൂടിയ യുവാവ് പിന്നീട് ചുറ്റും കൂടി നിന്നവരുടെ സഹായം തേടുകയായിരുന്നു. മുതലയുടെ തല ടൗവലുപയോഗിച്ച് മറച്ച ശേഷം പിന്നിലൂടെ മുതലയുടെ പുറത്തിരുന്ന് വായ അമര്‍ത്തിപ്പിടിച്ചു. മറ്റുള്ളവര്‍ ചേര്‍ന്ന് മുതലയുടെ വായ ബലമുള്ള  ചരടുപയോഗിച്ച് ബന്ധിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT