Life

ഇത് മനുഷ്യനോ മത്സ്യമോ?; അമ്പരപ്പ്, (വൈറല്‍ വീഡിയോ)

മനുഷ്യന്റെ മുഖത്തോട് സാമ്യമുളള ഒരു മത്സ്യത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബീജിങ്:  നിത്യേന നിരവധി കൗതുകവാര്‍ത്തകളാണ് പുറത്തുവരുന്നത്. കൗതുകവാര്‍ത്തകളുടെ ഉളളടക്കം അറിയാന്‍ ആകാംക്ഷയോടെ നിരവധിപ്പേര്‍ സോഷ്യല്‍മീഡിയയില്‍ അടക്കം പരതുന്നതും പതിവാണ്.ഇപ്പോള്‍ അത്തരത്തിലുളള ഒരു വാര്‍ത്തയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മനുഷ്യന്റെ മുഖത്തോട് സാമ്യമുളള ഒരു മത്സ്യത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ചൈനയിലെ മിയോ ഗ്രാമത്തില്‍ നിന്നുളളതാണ് ഈ ദൃശ്യങ്ങള്‍. മനുഷ്യന്റെ മുഖത്തോട് സാമ്യമുളള മത്സ്യത്തിന്റെ 14 സെക്കന്‍ഡ് മാത്രം നീണ്ടുനില്‍ക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.

മനുഷ്യന്റെ മുഖത്ത് കാണപ്പെടുന്ന കണ്ണുകള്‍, മൂക്ക്, വായ എന്നിവയോട് സാദൃശ്യമുളളതാണ് മത്സ്യത്തിന്റെ മുന്‍ഭാഗം. വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ലക്ഷകണക്കിന് പേരാണ് കണ്ടത്. നിരവധി കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ചിലര്‍ അമ്പരപ്പ് പ്രകടിപ്പിക്കുമ്പോള്‍ മറ്റു ചിലര്‍ ഇതിനെ എങ്ങനെ ഭക്ഷിക്കും എന്ന തരത്തിലുളള സംശയങ്ങളാണ് ഉന്നയിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം