Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

ഇന്നത്തെ നക്ഷത്രഫലം – 12-10-2026
Daily Horoscope
Daily Horoscope
Updated on: 
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പുതിയൊരു വരുമാനമാർഗം കണ്ടെത്താൻ കഴിയും. പ്രണയബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും. സുഹൃത്തിന്റെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സ്വന്തമായി കലാപരിശീലനം നടത്തുന്നവർക്ക് അംഗീകാരം ലഭിക്കും. സഹപ്രവർത്തകരിൽനിന്ന് ലഭിക്കുന്ന പിന്തുണ ആത്മവിശ്വാസം പകരും. സ്വർണം വാങ്ങാൻ അവസരം ഉണ്ടാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മത്സരപരീക്ഷകളുടെ ഫലം കാത്തിരിക്കുന്നവർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. സഹോദരനുമായുള്ള അഭിപ്രായവ്യത്യാസം സംസാരിച്ച് പരിഹരിക്കും. പുതിയൊരു സുഹൃദ്‌ബന്ധം ഉടലെടുക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വിവാഹജീവിതത്തിൽ നിലനിന്നിരുന്ന അകൽച്ച കുറയും. ചികിത്സയുമായി ബന്ധപ്പെട്ട പരിശോ ധനാഫലം ആശ്വാസം നൽകും. അതിർത്തി സംബന്ധിച്ച തർക്കത്തിൽ ഒത്തുതീർപ്പ് ഉണ്ടാകും.

Daily Horoscope
വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നേതൃത്വപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. മക്കളിൽനിന്ന് അഭിമാനകരമായ വിവരം അറിയാം. ഏറെക്കാലമായി മാറ്റിവച്ചിരുന്ന ഒരു ആഗ്രഹം സഫലമാക്കാൻ ശ്രമിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വാഹനം മാറ്റിവാങ്ങാനുള്ള ആലോചനയ്ക്ക് പ്രായോഗികമായ വഴി തെളിയും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ബന്ധുവിന്റെ ഇടപെടലി ലൂടെ വിവാഹാലോചനയിൽ തീരുമാനമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

നിയമപരമായ വിഷയത്തിൽ അനുകൂലമായ വിവരം ലഭിക്കാൻ സാധ്യതയുണ്ട്. പങ്കാളിയുടെ നേട്ടം മനസ്സിന് സന്തോഷം നൽകും. കടം നൽകിയ തുകയുടെ ഒരു ഭാഗം തിരികെ ലഭിക്കും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

വിദേശയാത്രയ്ക്കുള്ള നടപടികൾ വേഗത്തി ലാകും. കായികരംഗത്തുള്ളവർക്ക് പരിശീലനത്തി ൽ മികച്ച മുന്നേറ്റമുണ്ടാകും. കുടുംബത്തിൽ നടക്കുന്ന സന്തോഷകരമായ ചടങ്ങിൽ പങ്കെടുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

കൃഷിയിൽനിന്നോ അനുബന്ധ പ്രവർത്തനങ്ങളിൽനിന്നോ അധിക വരുമാനം ലഭിക്കാം. മകന്റെ പഠനവുമായി ബന്ധപ്പെട്ട് അഭിമാനിക്കാവുന്ന വാ ർത്തയുണ്ടാകും. പഴയൊരു സൗഹൃദം പുതുക്കും .

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

നിങ്ങളുടെ കഴിവിന് അനുയോജ്യമായ പുതിയ ചുമതല ലഭിക്കാൻ ഇടയുണ്ട്. വസ്തുവിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് താൽപര്യമുള്ളവർ മുന്നോട്ടുവരും. ബന്ധുവിന്റെ സഹായം ഉപകരിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വിവാഹിതരാകാൻ കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന ആലോചന വരും. പുതിയൊരു വിഷയം പഠിക്കാൻ താൽപര്യം തോന്നും. ഭക്ഷണക്രമത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

കുടുംബത്തിലെ മുതിർന്ന ഒരാളുടെ ഉപദേശം പ്ര യോജനപ്പെടും. സുഹൃത്തിന്റെ യാത്രയയപ്പിൽ പങ്കെടുക്കും. ദാനധർമങ്ങളിലും സേവനങ്ങളിലും പങ്കുചേരുന്നത് മനസ്സിന് സംതൃപ്തി നൽകും.

Daily Horoscope
അരിയാഹാരം ഒരു നേരം മാത്രം, ബ്രഹ്മചര്യം നിര്‍ബന്ധം; നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?
Summary

Daily Horoscope Today's Rashi Phalam October 12

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com