Life

ഇത്തവണ പുളളിപ്പുലി തോറ്റു!; മുഖം മുഴുവന്‍ കുത്തി കയറി  മുളളുകള്‍, പാഠം പഠിപ്പിച്ച് മുളളന്‍ പന്നി (വീഡിയോ)

പ്രാവീണ്‍ കാസ്‌വാന്‍ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുളളന്‍ പന്നിയുമായുളള കടുത്ത ഏറ്റുമുട്ടലിന് ഒടുവില്‍ പുളളിപ്പുലി വിജയിക്കുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. ശക്തമായി ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച മുളളന്‍ പന്നി അവസാനം പുളളിപ്പുലിക്ക് കീഴടങ്ങുന്നതാണ് വീഡിയോയില്‍ ഉളളത്. ഇപ്പോള്‍ സമാനമായ ഒരു ഏറ്റുമുട്ടലിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

റോഡിലൂടെ നീങ്ങുകയാണ് മുളളന്‍ പന്നി. ഇരയെന്ന് കണ്ട് മുളളന്‍ പന്നിയുടെ അരികിലേക്ക് നീങ്ങിയ പുളളിപ്പുലിയെ പാഠം പഠിപ്പിച്ചിരിക്കുകയാണ് മുളളന്‍ പന്നി. ഏറ്റുമുട്ടലിന് ഒടുവില്‍ മുഖം മുഴുവന്‍ മുളളുകള്‍ കുത്തി കയറിയ പുളളിപ്പുലി മുളളന്‍ പന്നിയെ പിടിക്കാനുളള ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. പ്രാവീണ്‍ കാസ്‌വാന്‍ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

പൂര്‍ണവളര്‍ച്ചയെത്തിയ മുളളന്‍പന്നിയുടെ ശരീരത്തില്‍ ഏകദേശം 30,000 മുളളുകളെങ്കിലും ഉണ്ടാകുമെന്നാണ്  വിദഗ്ധര്‍ പറയുന്നത്. ശത്രുക്കളെ ചെറുക്കാന്‍  ഒരു പ്രതിരോധകോട്ട പോലെയാണ് ഈ മുളളുകളെ മുളളന്‍ പന്നി ഉപയോഗിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT