Life

'ഈ ആനയ്ക്ക് കണ്ണ് കാണില്ല, പക്ഷേ അതിന്റെ ഹൃദയത്തിലെ സംഗീതത്തിന് അന്ധതയില്ല'- ശ്രദ്ധേയ വീഡിയോ

'ഈ ആനയ്ക്ക് കണ്ണ് കാണില്ല, പക്ഷേ അതിന്റെ ഹൃദയത്തിലെ സംഗീതത്തിന് അന്ധതയില്ല'- ശ്രദ്ധേയ വീഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

സംഗീതം കേട്ടാല്‍ അലിയാത്ത ഹൃദയമില്ലെന്ന് പറയാറുണ്ട്. മനുഷ്യര്‍ക്ക് മാത്രമല്ല മറ്റ് മൃഗങ്ങള്‍ക്കും അത് അങ്ങനെ തന്നെയാണെന്നും വാദങ്ങളുണ്ട്.

അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഫോറസ്റ്റ് ഓഫീസര്‍ സുശാന്ത നന്ദയാണ് ഈ  വീഡിയോ പങ്കിട്ടത്. പിയാനോ വായിക്കുന്നത് ശ്രദ്ധയോടെ കേട്ട് ശാന്തനായി നില്‍ക്കുന്ന ആനയുടെ വീഡിയോയാണ് അദ്ദേഹം പങ്കിട്ടത്.    

കാഴ്ച ശക്തിയില്ലാത്ത ആനയാണിതെന്ന് വിഡീയോക്കൊപ്പമുള്ള കുറിപ്പില്‍ അദ്ദേഹം പറയുന്നു. ആന നടന്ന് വരുമ്പോഴാണ് അതിനരികില്‍ ഇരുന്ന് ഒരാള്‍ പിയാനോ വായന തുടങ്ങുന്നത്. ഇത് കേട്ടതോടെ അന നടത്തം നിര്‍ത്തി ശ്രദ്ധയോടെ സംഗീതം കേട്ട് നില്‍ക്കുന്നു.

'ആനയ്ക്ക് കണ്ണ് കാണില്ല. പക്ഷേ അതിന്റെ ഹൃദയത്തിലെ സംഗീതത്തിന് അന്ധത ബാധിച്ചിട്ടില്ല'- എന്ന് സുശാന്ത വീഡിയോക്ക് അടിക്കുറിപ്പായി കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്