Life

'ഈ ഭൂമി ഇവരുടേതുമാണ്'; റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്ന പുള്ളിപ്പുലി, ട്രക്കിനടിയിൽപ്പെട്ട് ജീവൻ നഷ്ടമായ കുട്ടിയാന; ഉള്ളുലയ്ക്കും കാഴ്ചകൾ

ബോളിവുഡ് താരം രൺദീപ് ഹൂഡ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും വീഡിയോയും ആരുടെയും ഉള്ളുലയ്ക്കും

Author : സമകാലിക മലയാളം ഡെസ്ക്

നവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യ മൃഗങ്ങൾക്ക് നേരിടേണ്ടി വരുന്ന ക്രൂരതകൾക്ക് നേരെ കണ്ണു തുറക്കാൻ പ്രേരിപ്പിച്ച് ബോളിവുഡ് താരം രൺദീപ് ഹൂഡ. അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും വീഡിയോയും ആരുടെയും ഉള്ളുലയ്ക്കും. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാതെ റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്ന പുള്ളിപ്പുലിയുടെ ചിത്രവും വീഡിയോയും, ട്രക്കിനടിയിൽപ്പെട്ട് ജീവൻ നഷ്ടമായ കുട്ടിയാനയുടെ ചിത്രവുമാണ് അദ്ദേഹം പങ്കുവച്ചത്.

റോഡിലൂടെ എഴുന്നേൽക്കാൻ പോലുമാകാതെ ഇഴഞ്ഞു നീങ്ങുന്ന പുള്ളിപ്പുലിയേയും ചുറ്റും കൂടി നിൽക്കുന്ന ജനക്കൂട്ടത്തേയും ദൃശ്യങ്ങളിൽ കാണാം. ഇതോടൊപ്പമാണ് ട്രക്കിനടിൽ പെട്ട് ജീവൻ നഷ്ടപ്പെട്ട കുട്ടിയാനയുടെ ദാരുണ ചിത്രവും രൺദീപ് ഹൂഡ പങ്കുവച്ചത്. വാഹനമോടിക്കുന്നവർ സൂക്ഷിച്ചാൽ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ഇതെന്നും ഹൂഡ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം കൃഷിയിടത്തിലിറങ്ങിയ ആനയെ പിന്നിലൂടെ ഓടിയെത്തി ക്രൂരമായി മർദിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ ചർച്ചയായിരുന്നു. ഗ്രാമവാസികളെ കണ്ട്  ഭയന്നോടിയ ആനയുടെ പിന്നാലെ ചെന്നായിരുന്നു ഇയാളുടെ ക്രൂരമായ ആക്രമണം. ആനയെ ആക്രമിച്ചിട്ടോടിയ ഇയാളുടെ പിന്നാലെ ആന പായുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT