Life

ഈ സിം​ഹത്തിന്റെ ഒരു കാര്യം; ഇങ്ങനെയുമുണ്ടോ സ്നേഹം  (വീഡിയോ)

മൃ​ഗശാല സന്ദർശിക്കാനെത്തിയവരുടെ വാഹനത്തിൽ കയറി സിംഹം സ്നേഹം പ്രകടിപ്പിച്ചാൽ എന്തുചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

മോസ്കോ: സിം​ഹത്തെ പേടിയില്ലാ എന്നൊക്കെ ചിലർ പറയാറുണ്ട്. നേരിൽ കാണുമ്പോൾ ഈ ധൈര്യമൊക്കെ ചോർന്നൊലിക്കുകയാണ് സാധാരണ പതിവ്. സ്വന്തം സുരക്ഷയുടെ പരിധിയിൽ നിന്നല്ലാതെ സിംഹം പോലെയുള്ള മൃ​ഗങ്ങളെ കാണാനും നാം ശ്രമിക്കാറില്ല.

പക്ഷേ ഇവിടെ കഥ മറ്റൊന്നാണ്. മൃ​ഗശാല സന്ദർശിക്കാനെത്തിയവരുടെ വാഹനത്തിൽ കയറി സിംഹം സ്നേഹം പ്രകടിപ്പിച്ചാൽ എന്തുചെയ്യും. 

റഷ്യയിലെ ക്രിമിയയിലുള്ള വില്‍നോഹിര്‍ക്‌സിൽ തായ്ഗാന്‍ സഫാരി പാര്‍ക്കിലെത്തിയ സന്ദര്‍ശകരുടെ വാഹനത്തില്‍ കയറിക്കൂടിയ സിംഹം ചിരപരിചിതരോട് പെരുമാറുന്ന പോലെ സ്‌നേഹപ്രകടനം നടത്തുന്നത് അദ്ഭുതപ്പെടുത്തുന്ന കാഴ്ചയായി. പാര്‍ക്കിലെത്തുന്നവര്‍ക്ക് കാഴ്ചകള്‍ ആസ്വദിക്കാനായി സഞ്ചരിക്കുന്ന തുറന്ന വാഹനത്തിലാണ് ഫില്‍യ എന്ന സിംഹം ചാടിക്കയറിയത്. സന്ദര്‍ശകരില്‍ ചിലര്‍ സിംഹത്തെ ലാളിക്കുന്നത് വീഡിയോയില്‍ കാണാം. സിംഹം തിരിച്ച് അവരോടും സ്‌നേഹം പ്രകടിപ്പിക്കുന്നുണ്ട്. വാഹനത്തില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സിംഹം കൂട്ടാക്കാതെ നില്‍ക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തിന്റെ വീഡിയോ പാര്‍ക്ക് അധികൃതര്‍ തന്നെ യൂ ട്യൂബിലൂടെ പുറത്തു വിട്ടതോടെ വൈറലായി മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT