Life

ഈ സുന്ദരിമാരില്‍ ഒരാള്‍ പൂര്‍ണ നഗ്നയാണ്; ഇവളുടെ നഗ്നതയ്ക്ക് പിന്നിലെ രഹസ്യം അറിയാം

പുരുഷന്‍മാര്‍ വസ്ത്രമില്ലാതെ പുറത്തുപോയാല്‍ വലിയ പ്രശ്‌നമല്ല എന്നാല്‍ സ്ത്രീകളുടെ അവസ്ഥ ഇതല്ല

സമകാലിക മലയാളം ഡെസ്ക്

ചിത്രത്തിലെ മൂന്ന് സുന്ദരികളില്‍ ഒരാള്‍ പൂര്‍ണ നഗ്നയാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ ഇതാണ് സത്യം. നടുക്കു നില്‍ക്കുന്ന സ്വര്‍ണ മുടികളുള്ള സുന്ദരിയെ സൂക്ഷിച്ച് നോക്കിയാല്‍ കാര്യം പിടികിട്ടും. പെയിന്റുകൊണ്ട് ശരീരം മറച്ച് നില്‍ക്കുകയാണ് ഇവര്‍. പുരുഷന്‍മാര്‍ വസ്ത്രമില്ലാതെ പുറത്തുപോയാല്‍ വലിയ പ്രശ്‌നമല്ല എന്നാല്‍ സ്ത്രീകളുടെ അവസ്ഥ ഇതല്ല. ഇതിനെ വെല്ലുവിളിച്ചുകൊണ്ടാണ് ബോഡി പെയിന്റ് ആര്‍ട്ടിസ്റ്റുകളായ കുറച്ചു പേര്‍ ചേര്‍ന്ന് പെയിന്റിംഗ് ചലഞ്ച് നടത്തിയത്. 

ശരീരം പെയിന്റ് ചെയ്ത് നോക്കുക മാത്രമല്ല അവര്‍ ചെയ്തത്. സമൂഹത്തിന്റെ പ്രതികരണം അറിയുന്നതിനായി ഷോപ്പിംഗ് മാള്‍ സന്ദര്‍ശിക്കുക വരെ ഇവര്‍ ചെയ്തു. ഇവരുടെ പെയിന്റിംഗ് ചലഞ്ചിംഗിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സാധാരണ വസ്ത്രം ധരിച്ചിരിക്കുന്നതു പോലെ തന്നെയായിരുന്നു പെയിന്റ് ചെയ്തിരുന്നത്. അതിനാല്‍ കൂടുതല്‍ പേര്‍ക്കും ഇത് മനസിലായില്ല. എന്നാല്‍ സംഭവം മനസിലാക്കിയിട്ടും ഇത് കാര്യമാക്കാതെ നടന്നു പോയവരും കുറവല്ല. 

ജെന്‍ സെയ്‌ഡെല്‍ എന്ന ബോഡി പെയിന്ററും ഇവരുടെ ടീമും ചേര്‍ന്നാണ് പെയിന്റ് വസ്ത്രത്തില്‍ പരീക്ഷണം നടത്തിയത്. മരിയ ലൂസിയോട്ടി എന്ന മോഡലിനെ പെയിന്റ് ചെയ്ത് തിരക്കുള്ള മാളില്‍ ഷോപ്പിംഗിനായി കൊണ്ടുപോവുകയായിരുന്നു. മാളിലെ ഓരോ സ്‌റ്റോറുകളും സന്ദര്‍ശിച്ച് അവിടത്തെ സ്റ്റോര്‍ കീപ്പര്‍മാരോട് സാധാരണ രീതിയില്‍ പെരുമാറി അവസാനമാണ് മരിയ നഗ്നയാണെന്ന സത്യം വെളിപ്പെടുത്തുന്നത്. മരിയയുടെ നഗ്നയാത്ര വീഡിയോയില്‍ പകര്‍ത്താനും ഇവര്‍ മറന്നില്ല. പെയിന്റിന്റെ കറുത്ത ടോപ്പും നീല ജീന്‍സും ഹൈ ബൂട്ടും ധരിച്ച് ഷോപ്പിംഗ് മാളിലൂടെ നടക്കുന്ന മരിയയും അവരെ കണ്ടിട്ട് മറ്റുള്ളവരുടെ പ്രതികരണങ്ങളും വീഡിയോയിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധന പ്രതിസന്ധി: ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്, ഏഴാമത്തെ എല്‍പിജി ടാങ്കര്‍

കാര്‍ കിണറ്റിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം

'ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ മുസ്ലിം ലീഗിന് പ്രതിനിധികള്‍'; കുഞ്ഞാലിക്കുട്ടിക്കെതിരായ വ്യാജ പ്രചാരണത്തില്‍ പരാതി

മോദിയെ നേമത്തേക്ക് സ്വാഗതം ചെയ്ത് ശിവന്‍കുട്ടി; '1500 കോടി നല്‍കാത്തതിന്റെ കാരണം പറയുമല്ലോ?'

മോദിയും രാഹുലും കേരളത്തില്‍; രണ്ട് ദിവസം മഴയ്ക്ക് സാധ്യത; യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ട് ഇറാന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT