Life

ഉടല്‍ മുഴുവന്‍ ടാറ്റൂ അടിച്ച് ബീബര്‍

ബീബറിന്റെ ബോഡി ആര്‍ട്ട് ശേഖരണത്തിലെ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്


ആരാധകരെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് പോപ് രാജകുമാരന്‍ ജസ്റ്റിന്‍ ബീബര്‍. ഉടല്‍ മുഴുവന്‍ ടാറ്റൂ കുത്തിയ പുതിയ ചിത്രം ബീബര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ഇതിനുമുന്‍പു ടാറ്റൂ ചെയ്തിട്ടുള്ള ബീബറിന്റെ ബോഡി ആര്‍ട്ട് ശേഖരണത്തിലെ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. മുന്‍ഭാഗം മുഴുവന്‍ മറച്ചുകൊണ്ടുള്ള ടാറ്റൂ ആവശ്യപ്പെട്ട താരത്തിന് നിരവധി മോഡലുകള്‍ താന്‍ നല്‍കുകയായിരുന്നെന്ന് ബിബറിന്റെ ശരീരത്തില്‍ ടാറ്റു ചെയ്ത ബാംഗ് ബാംഗ് പറയുന്നു. താന്‍ നല്‍കിയവയില്‍ കൂടുതലും മതപരമായ ഡിസൈനുകള്‍ ഉള്‍പ്പെട്ടവയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

ഗോതിക് സ്ട്രക്ചറുകള്‍, രാക്ഷസകഥാപാത്രങ്ങള്‍, മാലാഖയെപോലെയുള്ള രൂപങ്ങള്‍ എന്നിവ ചേര്‍ന്നുള്ളതാണ് ബീബറിന്റെ പുതിയ ടാറ്റു. തന്റെ ഇതിഹാസ വര്‍ക്കുകളിലെല്ലാം പോസിറ്റീവും നെഗറ്റീവുമായ ഘടകങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടെന്ന് ബാംഗ് പറയുന്നു. ബീബറിനായി ഡിസൈന്‍ ചെയ്ത ടാറ്റുവിന്റെ ഇരുവശത്തും രണ്ട് മാലാഖമാരുണ്ട്. അതിന് താഴെയായി ഒരു വശത്ത് സ്‌കെല്‍റ്റനും മറുവശത്ത് സര്‍പ്പവുമാണുള്ളത്. ഇത് ഗോതിക് ആര്‍ട്ടിന്റെയും നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്റെയും പ്രതീകമാണ്. മൂന്നാഴ്ചയാണ് ടാറ്റൂ ഡിസൈന്‍ ചെയ്യാനായി ബാംഗ് ബാംഗ് ചെലവഴിച്ചത്. ടാറ്റു ചെയ്യാനെടുത്തത് മൂന്ന് ദിവസവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ!

പുതിയ രണ്ടു സ്‌കൂട്ടറുകള്‍ പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍

കറ്റാര്‍വാഴ തഴച്ചുവളരാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; സ്ഥലപരിമിതി പ്രശ്‌നമല്ല, ചട്ടിയിലും നടാം

സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍