Life

ഉത്സവമേളത്തിനിടെ റോഡിലേക്ക് ചീറിപ്പാഞ്ഞ് ആംബുലന്‍സ്; നൊടിയിടയില്‍ വഴിയൊരുക്കി നാട്ടുകാര്‍  (വിഡിയോ)

വേഗത കുറയ്ക്കാതെ , ബുദ്ധിമുട്ടുകളില്ലാതെ ആംബുലന്‍സ് കടന്നു പോയി. സെക്കന്റുകള്‍ക്കുള്ളില്‍ റോഡ് വീണ്ടും പൂരപ്പറമ്പാകുന്നതും വിഡിയോയില്‍ കാണാം.

Author : സമകാലിക മലയാളം ഡെസ്ക്

ണ്ണാര്‍ക്കാട് ചെട്ടിവേലയുടെ ആഘോഷ തിമിര്‍പ്പിനിടെ റോഡിലേക്ക് എത്തിയ ആംബുലന്‍സിന് വഴിയൊരുക്കിയ നാട്ടുകാര്‍ക്ക് അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയ.

വേല കാണാനെത്തിയ ആളുകളെക്കൊണ്ട് റോഡ് നിറഞ്ഞിരുന്നു. നടന്ന് പോലും അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ പോകാന്‍ കഴിയാത്ത അവസ്ഥ. അപ്പോഴാണ് സൈറണ്‍ മുഴക്കി ആംബുലന്‍സ് വരുന്നത് ആളുകള്‍ ശ്രദ്ധച്ചത്. ഉടന്‍ തന്നെ ആഘോഷം നിര്‍ത്തി ആംബുലന്‍സിലുള്ള വഴി നാട്ടുകാരെല്ലാം ചേര്‍ന്ന് ക്ലിയറാക്കുകയായിരുന്നു. 

ഒട്ടും വേഗത കുറയ്ക്കാതെ , ബുദ്ധിമുട്ടുകളില്ലാതെ ആംബുലന്‍സ് കടന്നു പോയി. സെക്കന്റുകള്‍ക്കുള്ളില്‍ റോഡ് വീണ്ടും പൂരപ്പറമ്പാകുന്നതും വിഡിയോയില്‍ കാണാം. ആഘോഷങ്ങള്‍ കാണുന്നതിനായി സമീപത്തെ കെട്ടിടത്തിന് മുകളില്‍ കയറി നിന്നവരില്‍ ഒരാളെടുത്ത വിഡിയയാണ് വൈറലാവുന്നത്.

സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ് വിഡിയോ. നിരവധിപ്പേരാണ് നാട്ടുകാരെ പ്രശംസിച്ചെത്തിയത്. കേരളത്തിന്റെ മാത്രം പ്രത്യേകതയാണ് ഇതെന്നും രാജ്യത്തിന് മലയാളികള്‍ അഭിമാനമാകുന്നത് ഇങ്ങനെയൊക്കെ കൂടിയാണെന്നും പലരും കമന്റ് ചെയ്തു.

 യുപിയിലാണ് ഉത്സവത്തിനിടയില്‍ ആംബുലന്‍സെത്തിയതെങ്കില്‍ ചിലപ്പോള്‍ കത്തിച്ചേനെ എന്നും ചിലര്‍ പറയുന്നു.  ജനങ്ങള്‍ ഒറ്റക്കെട്ടാണ് എന്നും മറ്റ് ചിലര്‍ ട്വിറ്റര്‍ കമന്റ് ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT