Life

ഉളളുലയ്ക്കും ഈ രംഗങ്ങള്‍; മരിച്ചിട്ടും കുഞ്ഞിനെ മാറോടണച്ച് ഒരമ്മ; വീഡിയോ 

ചൈനയിലെ ഹുബൈയിലെ സിങ്‌യാങ് മൃഗശാലയില്‍ നിന്നാണ് മാതൃത്വത്തിന്റെ കണ്ണുനനയിക്കുന്ന കാഴ്ച

Author : സമകാലിക മലയാളം ഡെസ്ക്

മാതൃത്വത്തിന്റെ മഹിമ വാക്കുകളില്‍ ഒതുങ്ങുന്നതല്ല. അത്രയ്ക്ക് അര്‍ത്ഥതലമുളളതാണ്. മരണം തട്ടിയെടുത്തിട്ടും കുഞ്ഞിനെ മാറോടണച്ച് നില്‍ക്കുന്ന ഒരമ്മയുടെ ഉളളുലയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

ചൈനയിലെ ഹുബൈയിലെ സിങ്‌യാങ് മൃഗശാലയില്‍ നിന്നാണ് മാതൃത്വത്തിന്റെ കണ്ണുനനയിക്കുന്ന കാഴ്ച. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മൃഗശാലയിലെ ഒരു പെണ്‍കുരങ്ങ് ഒരു കുഞ്ഞിനെ പ്രസവിക്കുന്നത്. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് തീരെ ആരോഗ്യമില്ലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് കുഞ്ഞ് ചത്തു. 

ചത്ത കുഞ്ഞിന്റെ ശരീരം മാറോടണച്ച് തള്ളക്കുരങ്ങ് കാണിക്കുന്ന സ്‌നേഹപ്രകടനം ആരെയും കരയിക്കുന്നതാണ്. മൃഗശാലയിലെ ഒരു മരച്ചുവട്ടില്‍ കുഞ്ഞിന്റെ ചലനമറ്റ ശരീരം അടക്കിപ്പിടിച്ച് അമ്മ കുരങ്ങ് ഒരേയിരിപ്പാണ്. കുഞ്ഞിനെ നക്കിതോര്‍ത്തിയും തലോടിയും പെണ്‍കുരങ്ങ് പരിപാലിക്കുന്നു. അത് ചത്തുപോയ കാര്യം ഇതുവരെയും മനസിലായിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കുലുക്കി വിളിച്ചിട്ടും കുഞ്ഞ് അനങ്ങാത്തപ്പോള്‍ അതിനെ പിച്ചി ഉണര്‍ത്താനും പെണ്‍കുരങ്ങ് ശ്രമിക്കുന്നുണ്ട്. ഇടയ്ക്ക് കുഞ്ഞിനെ താഴെവെച്ചിട്ട് ദുരെ മാറിനിന്ന് കുരങ്ങ് തുറിച്ചുനോക്കുന്നുമുണ്ട്. മൂന്ന് വയസുള്ള കുരങ്ങിന്റെ ആദ്യപ്രസവമായിരുന്നു ഇത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT