Life

എട്ടടിയോളം നീളമുള്ള രാജവെമ്പാല, അഞ്ച് നായകള്‍; എന്ത് സംഭവിക്കും? വീഡിയോ കണ്ടു നോക്കൂ

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളില്‍ ഒന്നായ രാജവെമ്പാലയെ കൈകാര്യം ചെയ്യുന്നതിന് ചില്ലറ മിടുക്കു പോര. നമ്മുടെ വാവ സുരേഷ് പോലും ഇത് ഇടയ്ക്കിടയ്ക്ക് പറയുന്നത് കേള്‍ക്കാം. രാജവെമ്പാല ചില്ലറക്കാരനല്ലെന്ന്.

എട്ടടിയോളം വരുന്ന ഒരു രാജവെമ്പാലയും അഞ്ചു നായകളും കണ്ടുമുട്ടിയാല്‍ എന്ത് സംഭവിക്കും. ആളു കൂടിയാല്‍ പാമ്പ് ചാവില്ലെന്ന് പറയുന്നത് മനുഷ്യരുടെ കാര്യത്തിലാകും. നായകളുടെ കാര്യത്തില്‍ അതല്ല. പാമ്പുകളിലെ രാജാവിനെ കീഴ്‌പ്പെടുത്താന്‍ ഇവര്‍ കാണിക്കുന്ന തന്ത്രമാണ് ഏറ്റവും രസകരം. അഞ്ചുപേരും ഒരുമിച്ച് കടിക്കാതെ വട്ടം ചേര്‍ന്ന് കീഴ്‌പ്പെടുത്തുന്നത് വീഡിയോയില്‍ കാണാം. 

നായകളില്‍ നിന്നും രക്ഷപ്പെടാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും വട്ടം കൂടി നില്‍ക്കുന്നതിനിടയിലൂടെ രാജവെമ്പാലക്ക് പുറത്തേക്ക് കടക്കാന്‍ പറ്റുന്നില്ല. എന്തായാലും അവസാനം നായകള്‍ പാമ്പിനെ കീഴ്‌പ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ