Life

'ഒരു പാത്രത്തിലേക്ക് മലം നിക്ഷേപിച്ചു, മറ്റൊന്നില്‍ മൂത്രമൊഴിച്ചു'; എതിരാളിയെ തകര്‍ക്കാനായി ഹോട്ടല്‍ ഉടമ ചെയ്തത് 

രാവിലെ റസ്റ്റോറന്റില്‍ എത്തി സൂപ്പിന്റെ പാത്രത്തിലേക്ക് മൂത്രമൊഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്

സമകാലിക മലയാളം ഡെസ്ക്


ചൈനയിലെ ഹൈനന്‍ പ്രവിശ്യയിലെ റസ്റ്റോറന്റ് ഉടമ അടുത്തിടെയാണ് ഒരു കാര്യം ശ്രദ്ധിച്ചത്. കടയിലുണ്ടാക്കുന്നസൂപ്പില്‍ നിന്ന് വൃത്തികെട്ട മണം വരുന്നു. താനുണ്ടാക്കുന്ന സൂപ്പിന് ഈ മണമല്ലെന്ന് ഉറപ്പുള്ളതിനാല്‍ എന്താണ് സൂപ്പിലെ പ്രശ്‌നം എന്നറിയാന്‍ അയാള്‍ കടയില്‍ സിസിടിവി ക്യാമറ ഫിറ്റ് ചെയ്തു. എന്നാല്‍ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. 

സമീപത്ത് കട നടത്തുന്ന ഒരാള്‍ സൂപ്പിലേക്ക് മൂത്രമൊഴിക്കുന്നതാണ് ദൃശ്യങ്ങളില്‍ പതിഞ്ഞത്. എതിരാളിയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ടാണ് ഇയാള്‍ വൃത്തികേട് ചെയ്തത്. ഇയാള്‍ രാവിലെ റസ്റ്റോറന്റില്‍ എത്തി സൂപ്പിന്റെ പാത്രത്തിലേക്ക് എന്തോ നിക്ഷേപിച്ചു. പിന്നീട് മറ്റൊരു പാത്രം സൂപ്പിന് അടുത്തേക്ക് ചെന്ന് പാന്റിന്റെ സിബ് അഴിച്ച് അതിലേക്ക് മൂത്രമൊഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിസര്‍ജ്യമാണ് ഇയാള്‍ ആദ്യത്തെ പാത്രത്തില്‍ നിക്ഷേപിച്ചത്. 

പരാതി കൊടുത്തതിനെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ജീവിതം താറുമാറാക്കി, ആന്റണിയോടുള്ള പക ഒരിക്കലും മാറില്ല'; ഗോപാലന്‍ പറയുന്നു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 513 lottery result

'അയാളുടെ പേനയിലുണ്ടായിരുന്നത് വെടിമരുന്നായിരുന്നു, പ്രതിഛായ സിനിമ മാത്രമല്ല'; പ്രശംസിച്ച് ഷാജി കൈലാസ്

ബിസ്ക്കറ്റും ചായയും.., ആരോഗ്യത്തിന് അത്ര നല്ല കോമ്പിനേഷൻ അല്ല

രണ്ട് സൗജന്യ എല്‍പിജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, അതിവേഗ റെയില്‍; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി

SCROLL FOR NEXT