Life

എനിക്ക് കയറാനല്ലേ അറിയൂ, ഇറങ്ങാന്‍ പറ്റില്ല: അച്ഛനോട് വഴക്കിട്ട 12 വയസുകാരന്‍ ഉറങ്ങിയത് അഞ്ചാം നിലയുടെ സണ്‍സൈഡില്‍

കെട്ടിടത്തിന്റെ അഞ്ചാം നിലയുടെ ഇത്തിരിപ്പോന്ന സണ്‍സൈഡില്‍ പോയി കിടന്നാല്‍ എങ്ങനെയിരിക്കും.

സമകാലിക മലയാളം ഡെസ്ക്

കുട്ടികളെ പരിപാലിക്കുക എന്ന് പറഞ്ഞാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. കുറച്ച് വികൃതി കൂടിയവരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. നിങ്ങള്‍ പലപ്പോഴായും ജീവിതത്തില്‍ ക്ഷമയുടെ നെല്ലിപ്പടി കാണേണ്ടി വരും. അവരുടെ ചില ആവശ്യങ്ങളും അത് നേടാനുള്ള ദുശാഠ്യങ്ങളോടും എങ്ങനെ പ്രതികരിക്കണമെന്നുപോലും അറിയാതെ കുഴങ്ങും. അങ്ങനെയൊരുത്തന്റെ വാശിക്കും ക്രോധത്തിനും മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ് ഇവിടെയൊരച്ഛന്‍.

കെട്ടിടത്തിന്റെ അഞ്ചാം നിലയുടെ ഇത്തിരിപ്പോന്ന സണ്‍സൈഡില്‍ പോയി കിടന്നാല്‍ എങ്ങനെയിരിക്കും. അച്ഛനോട് വഴക്കിട്ട പന്ത്രണ്ടുകാരന്‍ വീട്ടുകാരെ പാഠം പഠിപ്പിക്കാനായി ചെയ്ത കാര്യമാണിത്. രാവിലെ ഉറക്കമെഴുന്നേല്‍ക്കാത്തതിനാണ് കുട്ടിയെ പിതാവ് വഴക്ക് പറഞ്ഞത്. അതിന്റെ ദേഷ്യത്തിന് അവന്‍ സണ്‍സൈഡില്‍ ഇറങ്ങി തീരെ ചെറിയ സണ്‍സൈഡില്‍ കൈകളും കാലുകളും പിണച്ച് വെച്ച് കിടക്കാന്‍ തുടങ്ങി. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങിയാല്‍ പോലും താഴെ വീഴുന്ന അവസ്ഥയില്‍ ആ കുട്ടി എങ്ങനെ അവിടെ ധൈര്യത്തോടെ കിടന്നു എന്ന് അതിശയകരമായ കാര്യമാണ്.

അവസാനം ഫയര്‍ഫോഴ്‌സ് എത്തിയാണ് ആണ്‍കുട്ടിയെ സണ്‍സൈഡില്‍ നിന്നും താഴെയിറക്കിയത്. ഒരു ചൈനീസ് സൈറ്റിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് 5000ത്തിലധികം ആളുകളാണ് കണ്ടത്. ഒട്ടും ഭയമില്ലാതെ സണ്‍സൈഡില്‍ കിടക്കുകയും ഇരിക്കുകയും ഒക്കെ ചെയ്യുന്ന ബാലനെ ആളുകള്‍ അതിശയത്തോടെയാണ് നോക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT