Life

എന്നാലും വല്ലാത്തൊരു ചെയ്ത്തായിപ്പോയി അച്ചോ! പേര് കൊറോണ, വയസ്സ് 34!

34കാരിയായ കോട്ടയം മള്ളൂശ്ശേരി ഗ്രാമത്തിലെ യുവതി ഒരിക്കലും വിചാരിച്ചു കാണില്ല തന്റെ പേര് ലോകം മുഴുവന്‍ ഉരുവിടുന്ന, ചര്‍ച്ച ചെയ്യുന്ന ഒന്നായി മാറുമെന്ന്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: 34കാരിയായ കോട്ടയം മള്ളൂശ്ശേരി ഗ്രാമത്തിലെ യുവതി ഒരിക്കലും വിചാരിച്ചു കാണില്ല തന്റെ പേര് ലോകം മുഴുവന്‍ ഉരുവിടുന്ന, ചര്‍ച്ച ചെയ്യുന്ന ഒന്നായി മാറുമെന്ന്; കൊറോണ എന്നാണ് ഈ യുവതിയുടെ പേര്! വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുരോഹിതനിട്ട പേര്, ഇങ്ങനെയൊരു ചര്‍ച്ചാവിഷയമായി മാറുമെന്ന് ആര് പ്രതീക്ഷിച്ചു!

മാമോദീസ സമയത്ത് കായംകുളം ചൂളത്തെരുവ് സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ജെയിംസ് ആണ് തനിക്ക് ഇ പേര് നല്‍കിയതെന്ന് കൊറോണ പറയുന്നു. മാതാപിതാക്കള്‍ പേര് കണ്ടുപിടിക്കാതിരുന്നതിനെ തുടര്‍ന്നാണ് വൈദികന്‍ ഇങ്ങനെയൊരു പേര് നല്‍കിയത്. സെയിന്റ് കൊറോണയുടെ ഓര്‍മ്മദിനമായിതിനാലാണ് വൈദികന്‍ ഇങ്ങനെയൊരു പേര് നല്‍കിയത്.

വര്‍ഷങ്ങള്‍ കഴിഞ്ഞ 2020ല്‍ കോവിഡ് 19 ലോകത്ത് പിടിമുറിക്കിയപ്പോഴാണ് ആളുകള്‍ മഹാമാരിയുടെ പേരുള്ള കൊറോണയെ ശ്രദ്ധിച്ചത്. രോഗം വന്നതിന് ശേഷമാണോ പേരിട്ടത് എന്ന് പലരും ചോദിക്കുന്നുണ്ടെന്ന് കൊറോണ പറയുന്നു. ഷൈന്‍ തോമസിന്റെ ഭാര്യയായ കൊറോണയ്ക്ക് ഒന്‍പതും ഏഴും വയസ്സുള്ള രണ്ട് ആണ്‍മക്കളുണ്ട്. ടിനു എന്നാണ് കൊറോണയെ വീട്ടില്‍ വിളിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT