Life

എന്നെ ചികിത്സിക്കാമോ ഡാഡീ... മരണത്തിനു മുന്‍പ് സായി ശ്രീ പിതാവിനയച്ച സന്ദേശം

തന്നെ ചികിത്സിക്കണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടിട്ട് അധിക ദിവസം കഴിയുന്നതിനു മുന്‍പു തന്നെ അവള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

സമകാലിക മലയാളം ഡെസ്ക്

വിജയവാഡ: ആരുടെയും കണ്ണുനിറയിപ്പിക്കുന്ന ഈ സംഭാഷണം സിനിമയിലേയോ സീരിയലിലിയോ അല്ല.. സായി ശ്രീ എന്ന പതിമൂന്നുകാരി അവളുടെ അച്ചന് അയച്ച വാട്ട്‌സ്ആപ് വീഡിയോ സന്ദേശമാണ്. കാന്‍സര്‍ രോഗിയായ അവള്‍ തന്റെ അച്ചനോട് കെഞ്ചി, തന്നെ ചികിത്സിക്കാമോ എന്ന്.. താന്‍ കാന്‍സര്‍ രോഗിയാണെന്ന് തിരിച്ചറിഞ്ഞിട്ടും ചികിത്സയക്ക് പണം ചിലവഴിക്കാന്‍ തയ്യാറാകാത്ത അച്ഛനോടാണ് സായി കെഞ്ചിയത്. വാട്‌സ് ആപ്പില്‍ അച്ഛന് അയച്ചു കൊടുത്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍. 

അസ്ഥിയിലെ മജ്ജയിലായിരുന്നു സായിക്ക് കാന്‍സര്‍ ബാധിച്ചിരുന്നത്. തന്നെ ചികിത്സിക്കണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടിട്ട് അധിക ദിവസം കഴിയുന്നതിനു മുന്‍പു തന്നെ അവള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ജീവിക്കാനായി അതിയായ ആഗ്രഹമുണ്ടായിട്ടും ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെയാണ് സായിക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നത്. 

സായി തന്റെ അച്ഛന് അയച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആന്ധ്രാപ്രദേശ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തിട്ടുണ്ട്. കഴിവുണ്ടായിരുന്നിട്ടും ചികിത്സിക്കാന്‍ പണം ചിലവഴിക്കാന്‍ തയ്യാറാകാത്തതിരുന്നതിനാലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിജയവാഡ സിറ്റി പോലീസ് കമ്മീഷണറോട് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുമുണ്ട്.

സായിയുടെ അച്ഛന്‍ ശിവകുമാറും അമ്മ സുമ ശ്രീയും രണ്ട് വര്‍ഷം മുമ്പ് വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. സായി അമ്മയ്‌ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതായപ്പോഴാണ് അവള്‍ ബാംഗ്ലൂരില്‍ താമസിക്കുന്ന അച്ഛന് വാട്‌സ്ആപ് സന്ദേശം അയച്ചത്. ചികിത്സയ്ക്ക് പണം നല്‍കിയില്ലെന്ന് മാത്രമല്ല, തന്റെ പേരിലുള്ള വീട് വില്‍ക്കാന്‍ ശ്രമിച്ച തന്നെ എംഎല്‍എയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ശിവകുമാര്‍ പിന്തിരിപ്പിച്ചതായും അമ്മ മൊഴി നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT