Life

എലിസബത്ത് രാജ്ഞിക്കൊരു സോഷ്യല്‍മീഡിയ മാനേജരെ വേണം; ശമ്പളം കേട്ടാലാണ് ശരിക്കും ഞെട്ടാന്‍ പോകുന്നത്

എലിസബത്ത് രാജ്ഞിയുടെ പ്രശസ്തമായ ബക്കിന്‍ഹാം രാജകൊട്ടാരത്തില്‍ തന്നെയായിരിക്കും സോഷ്യല്‍മീഡിയാ മാനേജര്‍ക്ക് നിയമനം ലഭിക്കുക. 

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച ഭാഷയില്‍ ആകര്‍ഷകമായ ഫേസ്ബുക്ക് പോസ്റ്റുകള്‍ തയാറാക്കുന്ന ആളാണോ നിങ്ങള്‍? നിങ്ങളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ വൈറല്‍ ആകാറുണ്ടോ? എന്നാല്‍ ഒരടിപൊളി ജോലിയുണ്ട്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സോഷ്യല്‍ മീഡിയ മാനേജരുടെ ജോലിയാണ്. രാജ്ഞിയുടെ സാന്നിധ്യം സോഷ്യല്‍മീഡിയയില്‍ മനോഹരമായ രീതിയില്‍ സജീവമാക്കുക എന്നതായിരിക്കും ദൗത്യം.

രാജ്ഞിക്ക് വേണ്ടി രാജകുടുംബം ആണ് ഒരു സോഷ്യല്‍മീഡിയാ മാനേജരെ തേടുന്നത്. എലിസബത്ത് രാജ്ഞിയുടെ പ്രശസ്തമായ ബക്കിന്‍ഹാം രാജകൊട്ടാരത്തില്‍ തന്നെയായിരിക്കും സോഷ്യല്‍മീഡിയാ മാനേജര്‍ക്ക് നിയമനം ലഭിക്കുക. 

ജോലിയുടെ ഏറ്റവും വലിയ ആകര്‍ഷണം ശമ്പളം തന്നെയാണ്. പിഎഫ് ഉള്‍പ്പെടെ 30,000 പൗണ്ടാണ് ഒരു മാസത്തെ ശമ്പളം. അതായത് 26,61,544 രൂപ. 33 ദിവസം പ്രതിവര്‍ഷ അവധിയും ലഭിക്കും. ഇതിന് പുറമെ കൊട്ടാരത്തില്‍ നിന്നും സൗജന്യമായി ഉച്ചഭക്ഷണവും കഴിക്കാം.

കോളജ് ബിരുദം, വെബ്‌സൈറ്റ്, സോഷ്യല്‍മീഡിയാ പ്രവൃത്തിപരിചയം, സാങ്കേതികപരമായുളള പരിജ്ഞാനം എന്നിവയാണ് അപേക്ഷിക്കുന്നയാള്‍ക്ക് വേണ്ട യോഗ്യതകള്‍. രാജ്ഞിയുടെ നിലപാടുകള്‍ അനുസരിച്ച് രസകരമായ രീതിയില്‍ പോസ്റ്റുകള്‍ തയ്യാറാക്കണം. ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോഗ്രാഫിയിലുളള കഴിവും പ്രത്യേകം പരിഗണിക്കും. രാജകൊട്ടാരത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച അറിയിപ്പ് ഉണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്