Life

എസിക്കുള്ളില്‍ പാമ്പ്, പാമ്പിന്റെ വായില്‍ എലി(വീഡിയോ)

സിയില്‍ നിന്നും പകുതി ഇറങ്ങി വന്ന പാമ്പ് താഴെ നിന്ന് ഒരു എലിയെ പിടികൂടി, എലിയുമായി തിരിച്ച് എസിയിലേക്ക് തന്നെ റിവേഴ്‌സ് ഗിയറില്‍ കയറി

Author : സമകാലിക മലയാളം ഡെസ്ക്

വീടിനുള്ളില്‍ കയറിയ പാമ്പ് എവിടെയായിരിക്കും താത്കാലിക താവളം കണ്ടെത്തുക എന്ന പറയാനാകില്ല. എസിയിലും പാമ്പ് അഭയം തേടിയേക്കാം എന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ നമ്മെ ഓര്‍മപ്പെടുത്തുന്നത്. 

എസിയില്‍ പാമ്പ് ഒളിച്ചിരുന്നു എന്നതിന് പുറമെ, ആ എസിയില്‍ ഇരുന്ന് തന്നെ പാമ്പ് ഒരു ഇരയേയും പിടികൂടി. എസിയില്‍ നിന്നും പകുതി ഇറങ്ങി വന്ന പാമ്പ് താഴെ നിന്ന് ഒരു എലിയെ പിടികൂടി, എലിയുമായി തിരിച്ച് എസിയിലേക്ക് തന്നെ റിവേഴ്‌സ് ഗിയറില്‍ കയറി.

എസി എങ്ങനെ പാമ്പിന് വീടാക്കാനായി എന്ന് ആശ്ചര്യപ്പെടുകയാണ് പലരും. സിമ്പിള്‍ ഗേള്‍ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം  49 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി

സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

ഓഫീസ് കസേരകളിൽ നിന്ന് സ്മാർട്ട്‌ഫോണുകളിലേക്ക്: ആധുനിക ശീലങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നു?

മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഒക്ടോബറിൽ ചേരാൻ സാധ്യത

മഞ്ഞ് പുതച്ച് യുഎഇ, കാഴ്ച മറക്കുന്ന മൂടല്‍മഞ്ഞില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത