Life

ഒന്‍പതിന്റെ ഗുണന പട്ടിക ഇത്ര എളുപ്പമായിരുന്നോ! കിങ് ഖാനെ ഞെട്ടിച്ച സ്‌കൂള്‍ ടീച്ചര്‍, വിഡിയോ വൈറല്‍ 

കൈവിരലുകള്‍ കൊണ്ട് ഗുണനം ചെയ്യാനാകുന്നത് എങ്ങനെയാണെന്നാണ്‌ വിഡിയോയില്‍ വിവരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കണക്ക് അധ്യാപിക വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പതിന്റെ ഗുണന പട്ടിക പഠിപ്പിക്കാന്‍ കണ്ടെത്തിയ പുതിയ മാര്‍ഗമാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. ബോളിവുഡ് നടന്‍ ഷാറൂഖ് ഖാനും പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുമടക്കം നിരവധിപ്പേരാണ് ക്ലാസ്‌റൂമില്‍ ചിത്രീകരിച്ച ഈ വിഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്. 

'ടീച്ചേഴ്‌സ് ഓഫ് ബീഹാര്‍' എന്ന ഫേസ്ബുക്ക് പേജിലാണ് വിഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. റൂബി കുമാരി എന്ന മിഡില്‍ സ്‌കൂള്‍ ടീച്ചറുടേതാണ് ഈ പുത്തന്‍ ആശയം. പത്ത് കൈവിരലുകളുടെ സഹായത്തോടെ അനായാസമായി ഒന്‍പതിന്റെ ഗുണന പട്ടിക പഠിക്കാമെന്നാണ് റൂബി തെളിയിച്ചിരിക്കുന്നത്. ക്ലാസിലെ ഒരു കുട്ടിയുടെ സഹായത്തോടെ മറ്റുള്ളവര്‍ക്ക് എങ്ങനെയാണ് കൈവിരലുകള്‍ കൊണ്ട് ഗുണനം ചെയ്യാനാകുന്നതെന്നാണ് ഇവര്‍ വിവരിച്ച് നല്‍കുന്നത്. 

തന്റെ കണ്ടുപിടുത്തം ഇന്ത്യ മുഴുവന്‍ കണ്ടതിലുള്ള സന്തോഷത്തിലാണ് റൂബി. "ഇങ്ങനെയൊരു സൂത്രവിദ്യ എനിക്കിതുവരെ അറിയില്ലായിരുന്നു. ഇവര്‍ എന്റെ അധ്യാപികയായിരുന്നെങ്കിലോ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ ഞാന്‍ ഉറപ്പായും കണക്കില്‍ കൂടുതല്‍ മെച്ചപ്പെട്ടേനെ", എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ കമന്റ്. 

"എന്റെ ജീവിതത്തിലെ എന്തെല്ലാം പ്രശ്‌നങ്ങളെ ഈ നിസാര കണക്കുകൂട്ടല്‍ പരിഹരിച്ചേനെ എന്ന് പറയാനാകില്ല. പഠന രീതിയില്‍ ഉള്‍പ്പെടുത്താനായി ഇത് ബൈജുന് (ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകന്‍) അയക്കുന്നു", വിഡിയോയ്‌ക്കൊപ്പം ഷാറൂഖ് കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ 18 വയസ് വേണം'; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

'രാഹുല്‍ ഗാന്ധി ഫ്രോഡ് തന്നെ; കോണ്‍ഗ്രസ് കുടുംബ ദൈവത്തെ ആരാധിക്കേണ്ട ഗതികേടില്‍'

'തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തല്‍ മാത്രമല്ല, തിരുത്തലില്‍ പാര്‍ട്ടിക്ക് വ്യക്തമായ ധാരണയുണ്ട്'

ശ്രീ ശങ്കറിന് വെള്ളി; അമിത് ഷായ്‌ക്കെതിരായ പോസ്റ്റ് പിന്‍വലിച്ച് മന്ത്രി; കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു