Life

ഒരു കൂസലുമില്ലാതെ മൂര്‍ഖനെ വലിച്ചിഴച്ച് പ്രായമായ സ്ത്രീ, തുറസായ സ്ഥലത്തേയ്ക്ക് ഒറ്റയേറ് (വീഡിയോ)

സുശാന്ത നന്ദ ഐഎഫ്എസാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രായമായ സ്ത്രീ വലിപ്പമുളള മൂര്‍ഖന്‍ പാമ്പിനെയും വലിച്ചിഴച്ചു കൊണ്ട്‌ തെരുവിലൂടെ നടന്നുപോകുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. സുശാന്ത നന്ദ ഐഎഫ്എസാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചത്.

പ്രായമായ സ്ത്രീ മൂര്‍ഖനെയും വലിച്ചിഴച്ചു കൊണ്ട് നടന്നു നീങ്ങുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. വിഷമുളള പാമ്പാണ് എന്ന ഒരു കൂസലുമില്ലാതെയാണ് സ്ത്രീയുടെ പ്രവൃത്തി. ഒരു കൈയില്‍ പാമ്പിന്റെ വാല്‍ മുറുകെപിടിച്ചാണ് സ്ത്രീ നടന്നുനീങ്ങുന്നത്. തുടര്‍ന്ന് വീടുകള്‍ ഒന്നും ഇല്ലാത്ത തുറസായ സ്ഥലത്ത് എത്തുമ്പോള്‍ പാമ്പിനെ വലിച്ചെറിയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

മൂര്‍ഖന്‍ പാമ്പിനെ കൈകാര്യം ചെയ്യേണ്ട രീതി ഇങ്ങനെയല്ല എന്ന മുന്നറിയിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം ഏഴായിരത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT