Life

ഒരു നിമിഷം പാളിയെങ്കില്‍ കളി മാറിയേനെ!; സഞ്ചാരികളുടെ വാഹനത്തെ പിന്തുടര്‍ന്ന് കടുവ ( വീഡിയോ) 

രാജസ്ഥാനിലെ രണ്‍തബോര്‍ ദേശീയ പാര്‍ക്കിലെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കുളള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ അനന്തരഫലങ്ങളെ കുറിച്ചുളള നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. മനുഷ്യനും മൃഗങ്ങളും തമ്മിലുളള ഏറ്റുമുട്ടലുകള്‍ വര്‍ധിക്കുന്നു എന്നതാണ് ഇതിന്റെ പരിണിതഫലം. ഇപ്പോഴിതാ വൈല്‍ഡ് ലൈഫ് സഫാരിക്കിടെ, കടുവ സഞ്ചാരികളെ പിന്തുടരുന്നതിന്റെ നടുക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

വൈല്‍ഡ് ലൈഫ് സഫാരിയില്‍ മൃഗങ്ങളെ കാണുന്നതിനെ അവിസ്മരണീയമായ ഒരു അനുഭവമായാണ് സഞ്ചാരികള്‍ വിശേഷിപ്പിക്കാറ്. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ വ്യത്യസ്തമാണ്. കടുവ പിന്തുടരുന്നതിനെ ഒരു നടുക്കത്തോടെയാണ് സഞ്ചാരികള്‍ നോക്കി കണ്ടത്.

രാജസ്ഥാനിലെ രണ്‍തബോര്‍ ദേശീയ പാര്‍ക്കിലെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. വൈല്‍ഡ് ലൈഫ് സഫാരിയുടെ ഭാഗമായി ഒരു വാഹനത്തില്‍ സഞ്ചരിക്കുകയാണ് സഞ്ചാരികള്‍. അതിനിടെ ഒരു കടുവ ഇവരെ പിന്തുടരുന്നതാണ് ദൃശ്യങ്ങളിലുളളത്. കടുവയില്‍ നിന്ന് രക്ഷപ്പെടാന്‍ ഡ്രൈവര്‍ വാഹനം വേഗത്തില്‍ മുന്നോട്ട് എടുക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി