Life

ഓര്‍ഡര്‍ ചെയ്ത പായ്ക്കറ്റില്‍ നിന്നും ഫ്രെഞ്ച്‌ഫ്രൈസ് എടുത്ത് കഴിച്ചു: യൂബര്‍ ഈറ്റ്‌സ് ഡലിവറി ബോയ്‌യുടെ വീഡിയോ വൈറല്‍

ഫ്‌ലാറ്റിന്റെ മുന്നില്‍ വെച്ചാണ് ഇയാള്‍ ആരും കാണാതെ പായ്ക്കറ്റില്‍ കയ്യിട്ട് ഫ്രെഞ്ച്‌ഫ്രൈസ് എടുത്ത് കഴിച്ചത്.

സമകാലിക മലയാളം ഡെസ്ക്

യൂബര്‍ ഈറ്റ്‌സ് വഴി ഓര്‍ഡര്‍ ചെയ്ത പായ്ക്കറ്റില്‍ നിന്നും ഫ്രെഞ്ച്‌ഫ്രൈസ് എടുത്ത് കഴിച്ച് ഡെലിവറി ബോയ്. ഭക്ഷണം ഉപഭോക്താവിന് നല്‍കുന്നതിന് മുന്‍പ് ഫ്‌ലാറ്റിന്റെ മുന്നില്‍ വെച്ചാണ് ഇയാള്‍ ആരും കാണാതെ പായ്ക്കറ്റില്‍ കയ്യിട്ട് ഫ്രെഞ്ച്‌ഫ്രൈസ് എടുത്ത് കഴിച്ചത്. ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് സംഭവം.

ഫ്‌ലാറ്റിന് മുന്നില്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്ന ഹോം സെക്യൂരിറ്റി സിസ്റ്റത്തില്‍ പതിഞ്ഞ വീഡിയോയിലാണ് ഡെലിവറി ബോയ് ഭക്ഷണം ഒളിച്ച് നിന്ന് കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇക്കാര്യം ഇദ്ദേഹത്തിന്റെ സുഹൃത്ത് ഒരു റേഡിയോ പ്രോഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 

എന്നാല്‍ ഇത് മെല്‍ബണില്‍ ഒരു പതിവ് സംഭവമാണെന്നാണ് അവിടുത്തുകാര്‍ പറയുന്നത്. ചിലപ്പോള്‍ യൂബര്‍ ഈറ്റസില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെ അളവില്‍ നേരിയ വ്യത്യാസം അനുഭവപ്പെടാറുണ്ടത്രേ. 

അതേസമയം യൂബര്‍ ഈറ്റ്‌സ് ഡെലിവറി ജീവനക്കാര്‍ക്ക് കമ്പനി, വളരെ കുറച്ച് വേതനം നല്‍കുന്നതിനാലും ജോലിക്കാര്‍ സാമ്പത്തികമായി മോശം അവസ്ഥയില്‍ ഉള്ളവരായതിനാലുമാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നതെന്ന് ഡെലിവറി ബോയ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഭക്ഷണം വിതരണം ചെയ്യുന്ന കാര്യത്തിലും ജീവനക്കാരുടെ കാര്യത്തിലും അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നാണ് യൂബര്‍ ഈറ്റ്‌സ് വക്താവ് പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT