പ്രതീകാത്മക ചിത്രം 
Life

ഓര്‍ഡര്‍ ചെയ്തത് ഗൃഹോപകരണങ്ങള്‍ ; പാഴ്‌സലില്‍ എത്തിയത് മൂര്‍ഖന്‍ പാമ്പ് ; ഞെട്ടിത്തരിച്ച് കുടുംബം (വീഡിയോ)

ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ഗൃഹോപകരണങ്ങള്‍ എത്തിയ സന്തോഷത്തില്‍ പാഴ്‌സല്‍ ബോക്‌സ് തുറന്ന കുടുംബം ഞെട്ടി

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍ : ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ഗൃഹോപകരണങ്ങള്‍ എത്തിയ സന്തോഷത്തില്‍ പാഴ്‌സല്‍ ബോക്‌സ് തുറന്ന കുടുംബം ഞെട്ടി. ബോക്‌സിനുള്ളില്‍ വമ്പന്‍ മൂര്‍ഖന്‍ പാമ്പ്. ഒഡീഷയിലെ റായ്‌രംഗ്പൂരില്‍ താമസക്കാരനായ വിജയവാഡ സ്വദേശി മുത്തുകുമരനാണ് ഈ അനുഭവമുണ്ടായത്. 

എല്‍ ആന്റ് ടി കമ്പനിയില്‍ ജോലിക്കാരനായ മുത്തുകുമരന്‍ മയൂര്‍ ഭഞ്ജ് ജില്ലയിലെ റായ്‌രംഗ്പൂരില്‍ കമ്പനിയുടെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ആന്ധ്രയിലെ വിജയവാഡ സ്വദേശിയായ മുത്തുകുമരന്‍, ആഗസ്റ്റ് ഒമ്പതിനാണ് ഗുണ്ടൂരില്‍ നിന്നും ഗൃഹോപകരണങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കിയത്. 

അഗര്‍വാള്‍ പാക്കേഴ്‌സ് ആന്റ് മൂവേഴ്‌സാണ് പാഴ്‌സല്‍ എത്തിച്ചത്. ആന്ധ്രയില്‍ നിന്നും ട്രക്ക് വഴിയാണ് സാധനങ്ങള്‍ ഒഡീഷയിലെത്തിച്ചത്. ഗൃഹോപകരണങ്ങള്‍ അടങ്ങിയ പാഴ്‌സല്‍ ബോക്‌സിനുള്ളില്‍ എപ്പോഴോ മൂര്‍ഖന്‍ കടക്കുകയായിരുന്നുവെന്നാണ് നിഗമനം. 

പാഴ്‌സല്‍ ബോക്‌സ് തുറന്ന മുത്തുകുമരനും കുടുംബവും ഗൃഹോപകരണങ്ങള്‍ അടങ്ങിയ ബോക്‌സിനുള്ളില്‍ വമ്പനൊരു മൂര്‍ഖന്‍ പതുങ്ങിയിരിക്കുന്നത് കണ്ട് ഞെട്ടി. നാലടിയോളം നീളമുള്ള മൂര്‍ഖനായിരുന്നു ബോക്‌സിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് മുത്തുകുമരന്‍ പറഞ്ഞു. 

ഉടന്‍ തന്നെ മുത്തുകുമരന്‍ റായ് രംഗപൂരിലെ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. വനംവകുപ്പിലെ രണ്ട് ഗാര്‍ഡുമാരെത്തി മൂര്‍ഖനെ, കുച്ചേബുഡി റിസര്‍വ് വനത്തില്‍ കൊണ്ടുപോയി തുറന്നുവിട്ടു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT