Life

കടലെടുത്ത് ഫോക്‌സ് വാഗണ്‍, വീണ്ടെടുക്കാന്‍ കാറുടമയുടെ ഭഗീരഥ പ്രയത്‌നം ( വീഡിയോ)

ഫോക്‌സ് വാഗണ്‍ ഗോള്‍ഫ് കാറാണ് തിരമാല കൊണ്ടുപോയത്

Author : സമകാലിക മലയാളം ഡെസ്ക്

കടലെടുത്ത കാര്‍ വീണ്ടെടുക്കാനുളള കാറുടമയുടെ ശ്രമത്തിന്റെ വീഡിയോ വൈറലാകുന്നു. ഫോക്‌സ് വാഗണ്‍ ഗോള്‍ഫ് കാറാണ് തിരമാല കൊണ്ടുപോയത്. കടല്‍ത്തീരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ശക്തമായ തിരമാലയില്‍ അകപ്പെടുകയായിരുന്നു. തിരമാലയില്‍ ഒഴുകി നടന്ന കാറിനെ വീണ്ടെടുക്കാന്‍ കാറുടമ നടത്തുന്ന ശ്രമമാണ് വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

കാറില്‍ നിന്ന് കടലില്‍ ഓടിക്കുന്ന ജെറ്റ് സ്‌കൈ പുറത്ത് എടുക്കുന്നതിനിടെയാണ് തിരമാലയില്‍ മുങ്ങിയത്. കടല്‍ത്തീരത്തിനോട് ചേര്‍ന്നാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. തിരമാലയില്‍ അകപ്പെട്ട കാറിനെ തിരിച്ചു കൊണ്ടുവരാന്‍ കാറുടമ ശ്രമം നടത്തുകയാണ്. അതിനിടെ ജെറ്റ് സ്‌കൈയില്‍ വന്ന മറ്റൊരാള്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. അവസാനം കയറിട്ട് കെട്ടിവലിച്ചാണ് കാര്‍ തീരത്ത് അടുപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി മുടക്കം മുന്‍കൂട്ടി അറിയാം; 'പവര്‍ കട്ട്' അലര്‍ട്ട് ഇന്നുമുതല്‍

മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് അക്രമം; വനിതാ എഎസ്ഐയെ കടിച്ചു പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ

ട്രാവൻകൂർ ദേവസ്വം ബോർഡിൽ ഒഴിവ്; നേരിട്ട് നിയമനം; ബിസിനസ് അനലിസ്റ്റ് തസ്തിക, 7 ഒഴിവുകൾ !

വിഎച്ച്പിയുടെ ഗർബ വിലക്ക് തള്ളി കേന്ദ്രമന്ത്രി; 'ഭരണഘടനയാണ് രാജ്യത്തിന്റെ അടിത്തറ, ആരെയും ഒഴിവാക്കാനാകില്ല'

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്