Life

'കണ്ടുപഠിക്കണം ഈ സഹജീവി സ്‌നേഹം'; ആമയ്ക്ക് അപകട സൂചന നല്‍കി കുട്ടിയാന ( വീഡിയോ)

റോഡിലൂടെ നടന്നുപോകുന്ന കുട്ടിയാന വഴിയില്‍ കാണുന്ന ഒരു ആമയോട് കാണിക്കുന്ന സഹാനുഭൂതിയാണ് ദൃശ്യങ്ങളിലുളളത്

Author : സമകാലിക മലയാളം ഡെസ്ക്

നുഷ്യനെ അപേക്ഷിച്ച് സഹജീവികളോട് കൂടുതല്‍ സ്‌നേഹവും സഹാനുഭൂതിയും പ്രകടമാക്കുന്നത് മൃഗങ്ങളാണ് എന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  പലപ്പോഴും മൃഗങ്ങളുടെ പെരുമാറ്റം മനുഷ്യര്‍ക്ക് ഒരു പാഠവുമാണ്. അത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

 റോഡിലൂടെ നടന്നുപോകുന്ന കുട്ടിയാന വഴിയില്‍ കാണുന്ന ഒരു ആമയോട് കാണിക്കുന്ന സഹാനുഭൂതിയാണ് ദൃശ്യങ്ങളിലുളളത്. റോഡിലൂടെ നടന്നുവരികയാണ് കുട്ടിയാന. അതിനിടെ യാദൃശ്ചികമായാണ് ആന ആമയെ കാണുന്നത്. ആമയെ അല്‍പ്പം തളളി നീക്കി റോഡിലൂടെ പോകുന്നത് അപകടമാണ് എന്ന സൂചന നല്‍കുന്ന തരത്തിലാണ് വീഡിയോ. ഐഎഫ്എസുകാരനായ പ്രവീണ്‍ കാസ്‌വാനാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. കുട്ടിയാന നല്‍കുന്ന പാഠം എന്ന ആമുഖത്തോടെയാണ് ദൃശ്യങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT