Life

കണ്ണിറുക്കല്‍ ട്രെന്‍ഡ് ഇവിടം കൊണ്ടൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല: പ്രിയ പ്രകാശിനെ വെല്ലുന്ന ഈ മിടുക്കിയുടെ കണ്ണിലേക്കൊന്ന് നോക്ക്...

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടുമൊരു കണ്ണിറുക്കല്‍ സീന്‍ ഒഴുകി നടക്കുന്നുണ്ട്. 

Author : സമകാലിക മലയാളം ഡെസ്ക്

'ഒരു അഡാറ് ലൗ' എന്ന ചിത്രത്തിലെ ഗാന രംഗത്തിലെ ഒരൊറ്റ കണ്ണിറുക്കല്‍ സീന്‍ കൊണ്ട് ഒരു പെണ്‍കുട്ടി ലോകപ്രശസ്ത്രയായി. അതിന് ശേഷം പലരും ആ കണ്ണിറുക്കല്‍ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടുമൊരു കണ്ണിറുക്കല്‍ സീന്‍ ഒഴുകി നടക്കുന്നുണ്ട്. 

ഒരു കല്യാണ വീഡിയോയില്‍ നിന്ന് എഡിറ്റ് ചെയ്‌തെടുത്ത രംഗത്തിലാണ് കണ്ണിറുക്കലിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ പുറത്തായിരിക്കുന്നത്. കൈ നുണഞ്ഞുകൊണ്ട് പെണ്‍കുട്ടി കൂട്ടുകാരിയുടെ നേര്‍ക്ക് തിരിഞ്ഞ നിമിഷമാണ് അപ്രതീക്ഷിതമായി വി!ഡിയോഗ്രാഫര്‍ പകര്‍ത്തിയത്. ഇതോടെ താരമായിരിക്കുകയാണ് ഈ സുന്ദരിക്കുട്ടി. 

വീഡിയോ പകര്‍ത്തുന്നത് കണ്ടതോടെ പെണ്‍കുട്ടി ഒന്നു ചമ്മിയെങ്കിലും പിന്നാലെ ഒരു കണ്ണിറുക്കലും കൂട്ടത്തില്‍ ഒരു ചിരിയും പാസാക്കി. എന്തായാലും ഈ പെണ്‍കുട്ടിയും കണ്ണിറുക്കലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രിയാ പ്രകാശിന്റെ കണ്ണിറുക്കലിനോട് ഇതിനെ ആളുകള്‍ താരതമ്യപ്പെടുത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT