Life

'കണ്ണുണ്ടായാല്‍ പോര, കാണണം'- ഈ നായ നമ്മോടു പറയുന്നത് (വീഡിയോ)

'കണ്ണുണ്ടായാല്‍ പോര, കാണണം'- ഈ നായ നമ്മോടു പറയുന്നത് (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്തെ ജീവി വര്‍ഗങ്ങളില്‍  വിശേഷ ബുദ്ധി മനുഷ്യന് മാത്രമാണെന്ന് പറയാറുണ്ട്. കാര്യങ്ങളെ വിവേകത്തോടെ തിരിച്ചറിയാനുള്ള മനുഷ്യന്റെ സവിശേഷതയാണ് ഈ വിശേഷ ബുദ്ധി. സഹജീവികളോടുള്ള കരുണയും അനുകമ്പയുമൊക്കെ ഈ വിശേഷ ബുദ്ധിയില്‍ നിന്നുണ്ടാകുന്നതാണ്.

എന്നാല്‍ ഈ വീഡിയോ നമ്മെ ഇരുത്തി ചിന്തിപ്പിക്കും. ഐഎഫ്എസ് ഓഫീസറായ സുധ രാമന്‍ പങ്കിട്ട വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

20 സെക്കന്‍ഡ് മാത്രമാണ് വീഡിയോയുള്ളത്. വളര്‍ത്തു നായയും ഒരു യുവതിയും റോഡില്‍ കുറുകെയിട്ട തടിക്കഷ്ണം മറികടന്ന് മുന്നോട്ട് പോകുന്നു. ഇരുവര്‍ക്കുമെതിരെ അന്ധനായ ഒരാള്‍ നടന്നു വരുന്നുണ്ടായിരുന്നു. പെട്ടെന്ന് നായ തിരികെ വന്ന് കുറുകെയിട്ട തടിക്കഷ്ണം കടിച്ചെടുത്ത് അന്ധനായ ആള്‍ക്ക് വഴിയൊരുക്കുന്നു.

നമ്മില്‍ മിക്കവരും കാണാനും ചെയ്യാനും മടിക്കുന്നത് എന്ന കുറിപ്പോടെയാണ് സുധ രാമന്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT