Life

കയ്യില്‍ തോക്കുമായി കൊലവിളിച്ച് വിദ്യാര്‍ത്ഥി ; ആലിംഗനം കൊണ്ട് കീഴടക്കി കോച്ച് ; വീഡിയോ വൈറല്‍

പതിനെട്ടുകാരനായ എയ്ഞ്ചല്‍ ഗ്രനാഡോസ് ഡയസ് എന്ന  വിദ്യാര്‍ത്ഥിയാണ് തോക്കുമായി സ്‌കൂളില്‍ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : കയ്യില്‍ തോക്കുമായി കൊലവിളിച്ച് പാഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ ആലിംഗനത്തിലൂടെ കീഴടക്കിയ ഫുട്‌ബോള്‍ കോച്ചിന്റെ വീഡിയോ വൈറലാകുന്നു. അമേരിക്കയിലെ ഓര്‍ഗണിലനെ പാര്‍ക്രോസ് ഹൈസ്‌കൂളിലാണ് സംഭവം. പതിനെട്ടുകാരനായ എയ്ഞ്ചല്‍ ഗ്രനാഡോസ് ഡയസ് എന്ന  വിദ്യാര്‍ത്ഥിയാണ് തോക്കുമായി സ്‌കൂളില്‍ എത്തിയത്.

ഒരു കുട്ടിയെ കൂട്ടിക്കൊണ്ടുവരാനായി ഫൈന്‍ ആര്‍ട്‌സ് ബില്‍ഡിങ്ങിലേക്ക് എത്തിയതായിരുന്നു സ്‌കൂളിലെ സെക്യൂരിറ്റി ഗാര്‍ഡും ഫുട്‌ബോള്‍ കോച്ചുമായ കീനന്‍ ലോ. ഇതിനിടെയാണ് കോട്ടിനുള്ളില്‍ തോക്ക് ഒളിപ്പിച്ച്  വിദ്യാര്‍ത്ഥി ക്ലാസ് റൂമിലേക്കെത്തുന്നത്. തോക്കുമായി നില്‍ക്കുന്ന വിദ്യാര്‍ത്ഥിയെ കണ്ട് ഏതാനും പേര്‍ ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം.

ഒരു നിമിഷം അവന്റെ മുഖവും കണ്ണുകളിലെ നോട്ടവും ഞാന്‍ ശ്രദ്ധിച്ചു.  പെട്ടെന്ന് ഉള്ളില്‍ നിന്നെന്ന പോലെ ഞാന്‍ പ്രവര്‍ത്തിച്ചു. പതിയെ ക്ലാസ് റൂമിന് വെളിയിലേക്ക് കൊണ്ടുവന്ന വിദ്യാര്‍ത്ഥിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. ഇതിനിടെ മറ്റൊരു അധ്യാപകനെത്തി തോക്ക് കൈക്കലാക്കി.

തോക്ക് വാങ്ങിയെങ്കിലും അവനെ കൈവിടാതെ, കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു കീനന്‍ ലോ. സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. ലോയുടെ മനസ്സാന്നിധ്യത്തെ വാഴ്ത്തുകയാണ് വിഡിയോ കണ്ടവര്‍. അതേസമയം ആ കുട്ടിയോട് അനുകമ്പ മാത്രമാണ് തോന്നിയതെന്നും, കുട്ടിയായിരിക്കുമ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് പോലും അറിയണമെന്ന് ഇല്ലെന്നും കീനന്‍ ലോ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT