Life

കറങ്ങിക്കൊണ്ടിരിക്കുന്ന റൈഡില്‍ നിന്ന് താഴേക്ക് വീണു, ഇടിച്ചു തെറിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന വീഡിയോ; വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് റൈഡില്‍ നിന്ന് തെറിച്ചു പോകുന്ന യുവതിയുടെ വീഡിയോ ആണ്

Author : സമകാലിക മലയാളം ഡെസ്ക്

സുരക്ഷിതമാണെന്ന ഉറപ്പിലാണ് നമ്മള്‍ എല്ലാവരും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ റൈഡുകളില്‍ കയറുന്നത്. തലകുത്തി മറിഞ്ഞും ഒറ്റക്കുതിപ്പില്‍ ആകാശം തൊടുന്നത്ര മുകളിലെത്തിയുമെല്ലാം ഇത്തരം റൈഡുകള്‍ നമ്മുടെ നെഞ്ചിടിപ്പു കൂട്ടാറുണ്ട്. എന്നാല്‍ സുരക്ഷിതരാണെന്ന ഉറപ്പിലാണ് നമ്മള്‍ റൈഡില്‍ കയറുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് റൈഡില്‍ നിന്ന് തെറിച്ചു പോകുന്ന യുവതിയുടെ വീഡിയോ ആണ്. 

മെക്‌സികോയിലെ കറ്റാപ്ലം അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് സംഭവമുണ്ടായത്. ഇരുഭാഗത്തേക്കും ഉയര്‍ന്ന് കറങ്ങുന്ന റൈഡിന്റെ സീറ്റില്‍ നിന്ന് യുവതി താഴേയ്ക്ക് വീഴുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ നിലത്തേക്ക് വീഴുന്നതിന് മുന്‍പായി റൈഡ് യുവതിയെ അടിച്ചു തെറിപ്പിക്കുന്നതും കാണാം. യുവതി വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ റൈഡിന്റെ വേഗത കുറച്ചു. എന്നാല്‍ അപകടത്തില്‍ യുവതിക്ക് പരുക്കേറ്റോ എന്ന കാര്യം വ്യക്തമല്ല. 

വീഡിയോ വൈറലായതിന് പിന്നാലെ ജുറേസ് മേയര്‍ അര്‍മാന്‍ഡോ കബാഡ പാര്‍ക്കിന്റെ ചില ഫോട്ടോകള്‍ പങ്കുവെച്ചു. അനുവാദമില്ലാതെയാണ് റൈഡുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അപകടത്തെ തുടര്‍ന്ന് അവ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായും ഫേയ്‌സ്ബുക്കിലൂടെ മേയര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു