Life

കളങ്കമേൽക്കാത്ത അവന്റെ പുഞ്ചിരിയിലുണ്ട് പ്രതീക്ഷയുടെ വെളിച്ചം; അടിക്കുറിപ്പുകൾ ആവശ്യമില്ലാത്ത ചിത്രങ്ങൾ

ദുരിതാശ്വാസ ക്യാംപിലേക്കുളള സാധനങ്ങളുമായി എത്തുന്ന ഒരു കൊച്ചു പയ്യന്റെ ചിത്രമാണിത്

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞു കൈകൾക്ക് ഏറ്റാൻ കഴിയുന്ന, ആ കൊച്ചു സഞ്ചി നിറയെ അതിജീവിക്കാനുള്ള സ്വപ്നങ്ങളാണ്. പ്രളയം തകർത്തെറിഞ്ഞ ദുരവസ്ഥ മറികടക്കാൻ കേരളം കൈമെയ് മറന്ന് പൊരുതുന്ന ഘട്ടത്തിൽ അതിലേക്ക് തന്നാലാവുന്നത് ചെയ്യാൻ ഒരുങ്ങുന്ന മനസിന്റെ വലിപ്പമാണ് മനുഷ്യൻ എന്ന മഹത്തായ പദത്തിന്റെ അർഥം. ഈ ചിത്രത്തിൽ കാണുന്ന കുഞ്ഞിന്റെ നിഷ്കളങ്കമായ സഹ ജീവി സ്നേഹത്തിന്റെ മുന്നിൽ എല്ലാ പ്രത്യയശാസ്ത്രങ്ങളും മറക്കേണ്ടതായി വന്നേയ്ക്കും. 

ദുരിതാശ്വാസ ക്യാമ്പിലേക്കുളള സാധനങ്ങളുമായി എത്തുന്ന ഒരു കൊച്ചു പയ്യന്റെ ചിത്രമാണിത്.  ഒരു സഞ്ചിയിൽ സാധനങ്ങളും തൂക്കി പിടിച്ച് കളക്ഷൻ പോയിന്റിലേക്ക് നടക്കുകയാണ് ഇൗ കുട്ടി. അവിടെയുണ്ടായിരുന്ന വ്യക്തിയുടെ കൈയിൽ സാധനങ്ങൾ നൽകുന്ന ചിത്രവും കൂട്ടത്തിലുണ്ട്. 

എല്ലാം നഷ്ടപ്പെടുമ്പോഴും പ്രത്യാശയുടെ നാളെകൾ നമുക്ക് മുന്നിൽ തെളിയും എന്ന് ആ കുട്ടി തന്റെ പ്രവർത്തിയിലൂടെ കാണിച്ചുതരുന്നു. അതുകൊണ്ടാണ് ചിത്രത്തിന് താഴെ സോഷ്യൽ മീഡിയ ഇങ്ങനെ കുറിച്ചത് ‘ഇൗ ചിത്രത്തിന് അടിക്കുറിപ്പിന്റെ ആവശ്യമില്ല’. സത്യം! സ്വാർഥതയുടെ കളങ്കമേൽക്കാത്ത അവന്റെ പുഞ്ചിരി മതി നമുക്ക് ഇല്ലായ്മകൾ മറക്കാൻ...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഡ്‌നി രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ അധിക സഹായം; എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ

സഞ്ജുവിന് ചെന്നൈയിൽ ഓപ്പണർ റോൾ അല്ല, സുരേഷ് റെയ്‌നയുടെ പ്ലാൻ ഇങ്ങനെ

വയോധികയെ കടിച്ചു പറിച്ച് തെരുവ് നായ, കാലിലെ മാംസം പൂർണമായി ഇളകി

അലുവ അതുലിന്റെ കൊലപാതകം: നാല് പേര്‍ കസ്റ്റഡിയില്‍, പ്രതികള്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുത്തു

മയിലിനെ കല്ലെറിഞ്ഞു കൊന്നു; നേപ്പാള്‍ സ്വദേശി പിടിയില്‍

SCROLL FOR NEXT