സഞ്ജുവിന് ചെന്നൈയിൽ ഓപ്പണർ റോൾ അല്ല, സുരേഷ് റെയ്‌നയുടെ പ്ലാൻ ഇങ്ങനെ

ലോകകപ്പ് മത്സരത്തിൽ ഓപ്പണർ റോളിൽ ഇറങ്ങിയ സഞ്ജു അതെ മാതൃക പിന്തുടരുമോ അതോ പൊസിഷൻ മാറി കളത്തിലിറങ്ങുമോ എന്നതാണ് പ്രധാന ചോദ്യം.
sanju
Raina suggests No 3 role for Sanju Samson at CSK in IPL 2026.file
Updated on
1 min read

ചെന്നൈ: ഇത്തവണത്തെ ഐപിഎൽ സീസണിൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി കളത്തിലിറങ്ങുമ്പോൾ ഏത് പൊസിഷനിൽ ഇറങ്ങുക എന്നാണ് ആരാധകരുടെ സംശയം. ലോകകപ്പ് മത്സരത്തിൽ ഓപ്പണർ റോളിൽ ഇറങ്ങിയ സഞ്ജു അതെ മാതൃക പിന്തുടരുമോ അതോ പൊസിഷൻ മാറി കളത്തിലിറങ്ങുമോ എന്നതാണ് പ്രധാന ചോദ്യം. എന്നാൽ സഞ്ജു മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന പറയുന്നത്.

sanju
റണ്ണൗട്ട് വിവാദത്തിൽ ആഘയ്ക്ക് വീണ്ടും പണി, കടുത്ത നടപടിയുമായി ഐസിസി

“സഞ്ജു മൂന്നാം നമ്പറിൽ ഇറങ്ങിയാൽ ചെന്നൈ ടീമിന്റെ മിഡിൽ ഓർഡർ കൂടുതൽ ശക്തമാകും. ഋതുരാജും അയുഷും ഓപ്പണർമാരായി ഇറങ്ങിയാൽ ടീമിന് മികച്ച തുടക്കം ലഭിക്കും. തുടർന്ന് സഞ്ജുവും ബ്രേവിസും ദുബെ എന്നി ക്രമത്തിൽ കളത്തിലിറങ്ങണം. അങ്ങനെ വന്നാൽ ബാറ്റിങ് നിര കൂടുതൽ ശക്തമാകും'' റെയ്ന പറഞ്ഞു.

sanju
ബ്ലാസ്റ്റേഴ്‌സ് ഇന്ന് തോറ്റില്ല! അജ്‌സലിന്റെ ഗോളിൽ ഈസ്റ്റ് ബംഗാളിനെതിരെ സമനില

ഐപിഎൽ 2026 ലേലത്തിന് മുമ്പ് രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസനെ ചെന്നൈ ടീമിൽ എത്തിച്ചിരുന്നു. ഇതിന് പകരമായി രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാൻ ടീമിലേക്ക് പോയിരുന്നു. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ 177 മത്സരങ്ങൾ കളിച്ച സഞ്ജു സാംസൺ 4707 റൺസ് നേടിയിട്ടുണ്ട്. 30.95 ശരാശരിയിലാണ് അദ്ദേഹത്തിന്റെ റൺസ് നേട്ടം. വരാനിരിക്കുന്ന സീസണിലെ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Summary

Raina suggests No 3 role for Sanju Samson at CSK in IPL 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com