Life

കാക്കകളുടെ ആക്രമണത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മപ്പക്ഷി ചെയ്തത്..!: കരളലിയിക്കുന്ന വീഡിയോ

കാലുകള്‍കൊണ്ട് ചവിട്ടിപ്പിടിച്ചിരിക്കുന്ന മൈനയുടെ കുഞ്ഞിനെ കാക്ക കൊത്തുമ്പോള്‍ സര്‍വശക്തിയുമെടുത്ത് മൈന തിരിച്ചാക്രമിക്കുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ പകരം വയ്ക്കാനില്ലാത്ത സ്‌നേഹവും കരുതലും സ്വന്തം അമ്മയുടേത് തന്നെയാണ്. ഇതിനേക്കാള്‍ വലുതായൊന്നും എവിടേയുമില്ല. സ്വന്തം ജീവന്‍ ത്യജിച്ചും അവര്‍ ഏത് അപകടഘട്ടത്തിലും കുഞ്ഞിന്റെ ജീവന്‍ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കും. അത് മനുഷ്യരായാലും മൃഗങ്ങളായാലും പക്ഷികളായാലും അങ്ങനെ തന്നെയാണ്.

അങ്ങനെ തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശക്തമായി പോരാടുന്ന ഒരു പക്ഷിയുടെ വിഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. രണ്ട് കാക്കകളുടെ പിടിയില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മൈനയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 

കാലുകള്‍കൊണ്ട് ചവിട്ടിപ്പിടിച്ചിരിക്കുന്ന മൈനയുടെ കുഞ്ഞിനെ കാക്ക കൊത്തുമ്പോള്‍ സര്‍വശക്തിയുമെടുത്ത് മൈന തിരിച്ചാക്രമിക്കുന്നുണ്ട്. കാക്കയുടെ പിടിയില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ മൈന പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും തന്നേക്കാള്‍ വലുപ്പമുള്ള കാക്കകളുടെ മുന്നില്‍ ഏറെനേരം പിടിച്ചുനില്‍ക്കാന്‍ ആ അമ്മയ്ക്കു കഴിയുമായിരിക്കില്ല. പക്ഷേ വീഡിയോയുടെ ഒടുക്കം വരെ പൊരുതല്‍ തുടരുകയാണ്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. 45 സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT