Life

കാമുകിക്ക് സര്‍പ്രൈസ് വിവാഹ അഭ്യര്‍ത്ഥന; ഒരുക്കിയത് കാന്‍ഡില്‍ ലൈറ്റും വൈനും; തിരിച്ചെത്തിയപ്പോള്‍ കണ്ടത്

കാമുകിയുടെ പ്രീതിപിടിച്ചു പറ്റാന്‍ മെഴുകുതിരി അലങ്കാരം നടത്തി തിരിച്ചുവന്ന കാമുകന്‍ കണ്ടത് തീര്‍ത്തും ഞെട്ടുന്നതായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


റൊമാന്റിക് വിവാഹഭ്യര്‍ത്ഥന നടത്താത്താവരായി ആരുണ്ട്. എന്നാല്‍ അത് സംബന്ധിച്ച് ഉണ്ടാകുന്ന അബദ്ധങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആസ്വദിക്കാറുമുണ്ട്. എന്നാല്‍ അതിനൊക്കെ അപ്പുറമായ സംഭവമാണ് ബ്രിട്ടനിലെ സൗത്ത് യോര്‍ക്ക്‌ഷെയറില്‍ ഉണ്ടായത്. കാമുകിയുടെ പ്രീതിപിടിച്ചു പറ്റാന്‍ മെഴുകുതിരി അലങ്കാരം നടത്തി തിരിച്ചുവന്ന കാമുകന്‍ കണ്ടത് തീര്‍ത്തും ഞെട്ടുന്നതായിരുന്നു.

വീട് മുഴുവന്‍ ഒരുക്കി, അലങ്കരിച്ച്, ടീ ലൈറ്റ് കാന്‍ഡിലെല്ലാം നിരത്തിവച്ച്, വൈന്‍ കുപ്പിയും ഗ്ലാസുകളുമെല്ലാം മേശപ്പുറത്ത് തയ്യാറാക്കി വച്ചാണ് ആല്‍ബര്‍ട്ട് കാമുകിയെ ഓഫീസില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാനായി ഇറങ്ങിയത്. തിരികെ വരുമ്പോള്‍ ഈ ഒരുക്കങ്ങളെല്ലാം കണ്ട് കാമുകി ഞെട്ടിത്തരിച്ചുപോകുമെന്നായിരുന്നു ആല്‍ബര്‍ട്ടിന്റെ പ്രതീക്ഷ. പക്ഷേ സംഭവിച്ചത് തികച്ചും അപ്രതീക്ഷിതമായ മറ്റൊന്നായിരുന്നു. കാമുകിയെ കൂട്ടി മടങ്ങിയെത്തിയപ്പോള്‍ തന്റെ ഫഌറ്റ് നിന്ന് കത്തുന്നതാണ് ആല്‍ബര്‍ട്ട് കണ്ടത്. 

ആരോ വിളിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്ന് യൂണിറ്റോളം ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തിയിരിക്കുന്നു. അവര്‍ തീയണയ്ക്കാനുള്ള കടുത്ത ശ്രമത്തിലാണ്. എന്താണ് സംഭവിച്ചതെന്ന് ആദ്യമൊന്നും ആല്‍ബര്‍ട്ടിന് മനസിലായില്ല. പിന്നീട് ഫയര്‍ സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോഴാണ് കാമുകിക്ക് 'സര്‍െ്രെപസ്' നല്‍കുന്നതിനായി വീട് ഒരുക്കിയ കാര്യവും, നൂറോളം ടീ ലൈറ്റ് കാന്‍ഡിലുകള്‍ കത്തിച്ചുവച്ച കാര്യവുമെല്ലാം ആല്‍ബര്‍ട്ട് വെളിപ്പെടുത്തുന്നത്. 

ഗതി വ്യക്തമായല്ലോ, കാന്‍ഡില്‍ ലൈറ്റുകളില്‍ നിന്ന് തീ പടര്‍ന്നതാണ് പ്രശ്‌നമായത്. വീട്ടിനകത്ത് ആരുമില്ലാത്തതിനാല്‍ തീ പടര്‍രുന്നത് കണ്ട അയല്‍വാസികളാണ് സംഭവം ഫയര്‍ സ്‌റ്റേഷനില്‍ വിളിച്ചറിയിച്ചത്. എന്തായാലും ആല്‍ബര്‍ട്ടിനുണ്ടായ ഈ ദുരനുഭവത്തെ ഒരു പാഠമായി കരുതണമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഇത്തരത്തില്‍ അശ്രദ്ധമായി കാര്യങ്ങള്‍ ചെയ്യുന്നത് വലിയ വിപത്തുകള്‍ വിളിച്ചുവരുത്തുമെന്നും ആല്‍ബര്‍ട്ടിന്റെ ഫഌറ്റിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ചൂണ്ടിക്കാട്ടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം