Life

കുഞ്ഞുങ്ങളും പെണ്‍സിംഹവും, മുന്നില്‍ ബൈക്ക് യാത്രക്കാര്‍; പിന്നെ സംഭവിച്ചത് ( വീഡിയോ)

ബൈക്ക് യാത്രക്കാരെ കണ്ട് വഴി മാറി പോകുന്ന പെണ്‍ സിംഹത്തിന്റെയും കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങള്‍ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ബൈക്ക് യാത്രക്കാരെ കണ്ട് വഴി മാറി പോകുന്ന പെണ്‍ സിംഹത്തിന്റെയും കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങള്‍ വൈറലാകുന്നു. മനുഷ്യനും മൃഗങ്ങളും തമ്മിലുളള സംഘര്‍ഷം വര്‍ധിച്ചുവരുന്ന കാലഘട്ടത്തിലാണ്, പെണ്‍സിംഹത്തിന്റെയും കുഞ്ഞുങ്ങളുടെയും പെരുമാറ്റം.

ഗുജറാത്തിലെ ഗിര്‍ വനത്തിലാണ് സംഭവം. ഗിര്‍ വനത്തിന് സമീപമുളള ഗ്രാമത്തിലെ  മണ്‍റോഡിലൂടെ നടന്നു പോകുകയാണ് പെണ്‍സിംഹവും രണ്ട് കുഞ്ഞുങ്ങളും. ഈസമയത്ത് തന്റെ കൃഷിയിടത്തേയ്ക്ക് ബൈക്കില്‍ വരികയായിരുന്നു ബൈക്ക് യാത്രക്കാര്‍. എതിര്‍ദിശയില്‍ നിന്ന് വരുന്ന ബൈക്ക് യാത്രക്കാരെ കണ്ട പെണ്‍സിംഹവും കുഞ്ഞുങ്ങളും വഴിമാറിപ്പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. രാജ്യസഭ അംഗമായ പരിമള്‍ നത്‌വാനിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ