Life

കുഞ്ഞ് വിശന്ന് കരഞ്ഞു; ക്യാറ്റ് വാക്കിനിടെ  മുലയൂട്ടി മോഡല്‍ നടന്നത് ചരിത്രത്തിലേക്ക്

ക്യാറ്റ് വാക്കിനൊരുങ്ങി നിന്ന മറയ്ക്കും സംഘാടകര്‍ക്കും പിന്നെ മറ്റൊന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞ് 'അരിയ'യെ മൂലയൂട്ടി മറ റാംപിലേക്കിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: മിയാമി സ്വിം സ്യൂട്ട് ഷോ ആരംഭിക്കാന്‍ കുറച്ച് സമയം മാത്രമുള്ളപ്പോളാണ് മറ മാര്‍ട്ടിനെന്ന മോഡലിന്റെ കുഞ്ഞ് വിശന്ന് കരയാന്‍ ആരംഭിച്ചത്. ക്യാറ്റ് വാക്കിനൊരുങ്ങി നിന്ന മറയ്ക്കും സംഘാടകര്‍ക്കും പിന്നെ മറ്റൊന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞ് 'അരിയ'യെ മൂലയൂട്ടി മറ റാംപിലേക്കിറങ്ങി. ഗോള്‍ഡന്‍ ബിക്കിനി ധരിച്ചെത്തിയ മറ മകളുടെ ചെവിയില്‍ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഹെഡ്‌ഫോണും വച്ചാണ് നടന്നത്. 
ഷോയ്‌ക്കെത്തിയവര്‍ വളരെ പോസിറ്റീവായാണ് ക്യാറ്റ് വാക്കിനിടെയുള്ള മുലയൂട്ടലിനെ സ്വീകരിച്ചത്.  പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദിയും പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കു വയ്ക്കുമ്പോഴും ഇത്ര വലിയ വാര്‍ത്തയാകുമെന്ന് താന്‍ കരുതിയിരുന്നില്ല എന്ന് മറ പിന്നീട് പ്രതികരിച്ചു.

അമ്മയെന്ന നിലയില്‍ ചെയ്യുന്ന സാധാരണ പ്രവര്‍ത്തി മാത്രമായി ഇതിനെ കാണൂ എന്നായിരുന്നു അവര്‍ പറഞ്ഞത്. ലോകത്തുള്ള എല്ലാ മുലയൂട്ടുന്ന അമ്മമാര്‍ക്കും ഇതൊരു പ്രചോദമാകുന്നതില്‍ സന്തോഷമേയുള്ളുവെന്നും അവര്‍ പറഞ്ഞു. പൊതുവിടങ്ങളില്‍ സമാധാനമായി സ്ത്രീകള്‍ക്ക് മുലയൂട്ടാന്‍ സാധിക്കട്ടെ, അങ്ങനെയൊരു ലോകമാണ് പ്രതീക്ഷയെന്നും മറ കൂട്ടിച്ചേര്‍ത്തു.

പൊതുസ്ഥലങ്ങളിലെ മുലയൂട്ടല്‍ സംബന്ധിച്ച് ലോകവ്യാപകമായി ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഇതാദ്യമായി ക്യാറ്റ്വാക്കിനിടെ മുലയൂട്ടി മോഡല്‍ ശ്രദ്ധേയയാകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി