Life

കുടിച്ചുബോധമില്ലാതെ വിമാനത്തില്‍ വ്യായാമം: യുവാവിനെ വിമാനം തിരിച്ചിറക്കി അറസ്റ്റ് ചെയ്തു

മദ്യപിച്ച് വിമാനത്തില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിച്ച യാത്രക്കാരനാണ് ഇപ്പോഴത്തെ സംസാരവിഷയം.

Author : സമകാലിക മലയാളം ഡെസ്ക്

ഫീനിക്‌സ്: മറ്റ് ഗതാഗതമാര്‍ഗങ്ങളെ പോലെയല്ല വ്യോമഗതാഗതം. ഭൂമിക്ക് മുകളില്‍ വെച്ചുള്ള കളിയാണ്. യാത്രക്കാരും ജീവനക്കാരും സംയമനത്തോടുകൂടി പെരുമാറിയില്ലെങ്കില്‍ പണിപാളും. ഇടയ്ക്ക് വെച്ച് ആളെയിറക്കാനും കയറ്റാനും ഒന്നും പറ്റില്ല. ഇതിനിടെ വിമാനത്തിനുള്ളില്‍ അസാധാരണ സംഭവങ്ങള്‍ നടക്കുന്നത് ഇപ്പോള്‍ പതിവ് വാര്‍ത്തയാവുകയാണ്. 

മദ്യപിച്ച് വിമാനത്തില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിച്ച യാത്രക്കാരനാണ് ഇപ്പോഴത്തെ സംസാരവിഷയം. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് യുവാവ് ലഗേജ് കാബിനില്‍ തൂങ്ങി പുള്‍ അപ്പ് ചെയ്യാന്‍ തുടങ്ങിയത്. ഇയാളെ വിമാനം തിരിച്ചിറക്കി അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഫീനിക്‌സില്‍ നിന്ന് ബോസ്റ്റണിലേക്ക് തിരിച്ച വിമാനമാണ് യാത്രക്കാരന്റെ അവിവേകം മൂലം തിരിച്ചിറക്കിയത്. 

ജീവനക്കാരും സഹയാത്രികരും യാത്രക്കാരനോട് നിരവധി തവണ സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതോടെയാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നത്. മദ്യപിച്ച നിലയില്‍ ആയിരുന്ന ഇയാള്‍ വിമാനത്തില്‍ കയറിയത്. വിമാനത്തില്‍ കയറിയ ഉടനേ ഇയാള്‍ വീണ്ടും മദ്യം ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് വിമാനത്തില്‍ വര്‍ക്കൗട്ട് തുടങ്ങിയത്. 

സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ട വിമാന ജീവനക്കാരിയെ യുവാവ് ചീത്തവിളിക്കാന്‍ തുടങ്ങിയതോടെ സഹയാത്രികര്‍ ഇടപെടുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യാത്രക്കാരന്‍ വിമാനത്തിന്റെ വാഹനം തുറക്കാന്‍ ശ്രമിച്ചത് ഏറെ കോലാഹലങ്ങളുണ്ടാക്കിയിരുന്നു. അതിന് മുന്‍പ് ഒരാള്‍ കാരിബാഗില്‍ പാമ്പിനെയും എടുത്ത് വിമാനത്തില്‍ യാത്രചെയ്തതും വാര്‍ത്തയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21