Life

കുഷ്ഠരോഗികള്‍ക്ക് സാന്ത്വനസ്പര്‍ശവുമായി ലോകസുന്ദരി മാനുഷി ഛില്ലര്‍ 

കുഷ്ടരോഗികള്‍ക്കുവേണ്ടിയുള്ള ബ്രസീലിലെ പ്രാഥമികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച മാനുഷി ഇവിടുത്തെ രോഗികളോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

സൗന്ദര്യം തൊലിപ്പുറമെയല്ല, ഹൃദയത്തിലാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ലോകസുന്ദരിപ്പട്ടം നേടിയ ഇന്ത്യന്‍ സുന്ദരി മാനുഷി ഛില്ലര്‍. മാനുഷിയുടെ ബ്രസീല്‍ യാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നപ്പോഴാണ് ലോകസുന്ദരിയുടെ സാമൂഹികപ്രതിബദ്ധത വീണ്ടും അടിവരയിട്ടത്. സാമൂഹിക കാര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ എപ്പോഴും താത്പര്യം കാട്ടിയിട്ടുള്ള മാനുഷി ബ്രസീല്‍ സന്ദര്‍ശനത്തിനിടെയും തന്റെ ഈ താത്പര്യം മറച്ചുവച്ചില്ല. 

കുഷ്ഠരോഗികള്‍ക്കുവേണ്ടിയുള്ള ബ്രസീലിലെ പ്രാഥമികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച മാനുഷി ഇവിടുത്തെ രോഗികളോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. രോഗികളുടെ അസുഖവിവരങ്ങളെകുറിച്ച് ചോദിച്ചറിഞ്ഞ മാനുഷി അവര്‍ക്കൊപ്പം നിന്ന് ചിത്രങ്ങള്‍ പകര്‍ത്താനും മറന്നില്ല. കുഷ്ഠരോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളെകുറിച്ചും ഇതിന് നല്‍കേണ്ട ചികിത്സയെകുറിച്ചും മാനുഷി അവരോട് സംസാരിക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT