Life

ചന്ദ്രനെ തൊടും മുമ്പ് ഭൂമിക്കൊപ്പമൊരു സെൽഫി; ബഹിരാകാശത്ത് നിന്നും ഭൂമിയുടെ ചിത്രം പകർത്തി 'ഹീബ്രു ഫോർ ജെനിസിസ്'

2018 ഫെബ്രുവരിയിലാണ് ഇസ്രയേൽ ജെനിസിസിനെ വിക്ഷേപിച്ചത്. ഇലോൺ മസ്കിന്റെ ഫാൽകൺ 9 റോക്കറ്റാണ്  ഈ ആളില്ലാവാഹനത്തെ ഭ്രമണപഥത്തിൽ എത്തിച്ചത്. ഏപ്രിൽ 11 നാണ് ആളില്ലാ വാഹനമായ ജെനിസിസ് ചന്ദ്രനിൽ എത്തുക.

Author : സമകാലിക മലയാളം ഡെസ്ക്

ന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ഭൂമിയ്ക്കൊപ്പം സെൽഫി പകർത്തിയിരിക്കുകയാണ് 'ഹീബ്രു ഫോർ ജെനിസിസ്'. ഇസ്രയേലിന്റെ ആദ്യ  ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ് ഹീബ്രു ഫോർ ജെനിസിസ്. ഭൂമിയിൽ നിന്നും 35,000 കിലോമീറ്റർ ദൂരം പിന്നിട്ടപ്പോഴാണ് എന്നാലിനിയൊരു സെൽഫി എടുത്തുകളയാം എന്ന് ഹീബ്രു ഫോർ ജെനിസിസ് ചിന്തിച്ചത്. അങ്ങനെ പകർത്തിയ സെൽഫി  ഇസ്രയേലിന്റെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ സ്പേസ് ഐ എൽ ആണ് ട്വിറ്ററിൽ പങ്കുവച്ചത്. 

ഓസ്ട്രേലിയ  വ്യക്തമായി കാണാം, ഇസ്രയേൽ നീണാൽ വാഴട്ടെ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. സെൽഫിയിൽ ബഹിരാകാശ വാഹനത്തിന്റെ ഒരു ഭാ​ഗവും ഭൂമിയും കാണാം. 

2018 ഫെബ്രുവരിയിലാണ് ഇസ്രയേൽ ജെനിസിസിനെ വിക്ഷേപിച്ചത്. ഇലോൺ മസ്കിന്റെ ഫാൽകൺ 9 റോക്കറ്റാണ്  ഈ ആളില്ലാ വാഹനത്തെ ഭ്രമണപഥത്തിൽ എത്തിച്ചത്. ഏപ്രിൽ 11 നാണ് ആളില്ലാ വാഹനമായ ജെനിസിസ് ചന്ദ്രനിൽ എത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു

'അവൻ നേരിടുന്ന വെല്ലുവിളികൾക്കായി സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോൾ'; എഡിഎച്ച്ഡി ഉള്ള കുട്ടിയോട് മാതാപിതാക്കൾ എങ്ങനെ പെരുമാറണം?

ബിജു മാത്യൂസ് പാലാ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍; ഇടത് പിന്തുണയില്‍ കോണ്‍ഗ്രസ് വിമതന് വിജയം