Life

ലൈവ് വാര്‍ത്താ വായനയ്ക്കിടെ മകന്റെ വികൃതി, ആദ്യം പരിഭ്രമം, ചിരിച്ച് കൊണ്ട് കൈകാര്യം ചെയ്ത് അവതാരക ( വീഡിയോ)

എന്‍ബിസി ന്യൂസില്‍ സിറിയയിലെ കുര്‍ദിഷ് മേഖലയില്‍ തുര്‍ക്കി ആക്രമണം നടത്തുന്നതിന്റെ ബ്രേക്കിങ് ന്യൂസ് കൊടുക്കുകയാണ് അവതാരക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കുട്ടികളുടെ വികൃതി ആസ്വദിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പലപ്പോഴും തെറ്റ് ചെയ്താല്‍ കുട്ടിയല്ലേ, സാരമാക്കേണ്ടതില്ല എന്ന് പറയുന്നവരാണ് നല്ലൊരു ശതമാനം ആളുകളും.അമേരിക്കയില്‍ ചാനലില്‍ അവതാരക ന്യൂസ് വായിക്കുന്നതിനിടെ, ഒരു കുട്ടി കാണിച്ച വികൃതിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

എന്‍ബിസി ന്യൂസില്‍ സിറിയയിലെ കുര്‍ദിഷ് മേഖലയില്‍ തുര്‍ക്കി ആക്രമണം നടത്തുന്നതിന്റെ ബ്രേക്കിങ് ന്യൂസ് കൊടുക്കുകയാണ് അവതാരക. അതിനിടെ, അവതാരകയായ കോര്‍ട്ടിനി ക്യൂബിന്റെ നാലുവയസ്സുളള കുട്ടി കാണിച്ച വികൃതിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. 

യാദൃശ്ചികമായി ഓണ്‍ എയറില്‍ പ്രത്യക്ഷപ്പെടുകയാണ് കുട്ടി. കുട്ടിയെ കണ്ടതോടെ അവതാരകയ്ക്ക് പരിഭ്രമമായി. അവതാരകയുടെ മുഖത്ത് കാണുന്ന ഭാവം ഇത് വായിച്ചെടുക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും കൂസാതെ കുട്ടിയുടെ കൈ അമ്മയ്ക്ക് നേരെ നീളുന്നു. ചിരിച്ച് കൊണ്ട് ഇത് കോര്‍ട്ടിനി ക്യൂബ് കൈകാര്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

അതിനിടെ പ്രൊഡ്യൂസറെ വിഷയം ശ്രദ്ധയില്‍പ്പെടുത്തി, ദൃശ്യങ്ങള്‍ മാറ്റാന്‍ സൂചന നല്‍കുന്നതും കാണാം. തുടര്‍ന്ന് ക്ഷമ ചോദിക്കുന്നതും തന്റെ കുട്ടികള്‍ ഇവിടെയുണ്ടെന്ന് പ്രേക്ഷകരെ അവതാരക അറിയിക്കുന്നതും കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം