Life

ചെറുപ്രാണികളെ കൊല്ലാന്‍ പൂന്തോട്ടത്തില്‍ സ്‌ഫോടനം; എന്നിട്ടും തോല്‍വി സമ്മതിക്കേണ്ടി വന്ന ഭര്‍ത്താവ്‌

ഗാര്‍ഡനില്‍ ചെറുപ്രാണികള്‍ കടന്നു കൂടുന്നു എന്നായിരുന്നു ഭാര്യ തന്നോട് പരാതിപ്പെട്ടത് എന്ന് ഷിമിറ്റ്‌സ് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെറുപ്രാണികളെ പേടിയായ ഭാര്യയുടെ ആവശ്യപ്രകാരം അവയെ ഒറ്റയടിക്ക് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു ബ്രസീലുകാരനായ ഷിമിറ്റ്‌സ്. എന്നാല്‍ സ്‌ഫോടനം നടത്തിയാവും ആ വെല്ലുവിളി അദ്ദേഹം നടപ്പിലാക്കുക ഭാര്യ പോലും ചിന്തിച്ചു കാണില്ല. 

അവരുടെ ഗാര്‍ഡനില്‍ ചെറുപ്രാണികള്‍ കടന്നു കൂടുന്നു എന്നായിരുന്നു ഭാര്യ തന്നോട് പരാതിപ്പെട്ടത് എന്ന് ഷിമിറ്റ്‌സ് പറയുന്നു. അവള്‍ക്ക് ചെറുപ്രാണികളെ  പേടിയാണ്. മണ്ണിന് അടിയിലെ അവയുടെ താവളം നശിപ്പിക്കണം എന്ന് ഭാര്യ തന്നോട് ആവശ്യപ്പെട്ടു. ന്യൂയോര്‍ക്ക് പോസ്റ്റിനോട് ഷിമിറ്റ്‌സ് പറയുന്നു. 

ചെറുപ്രാണികളെ  ഇല്ലാതാക്കാന്‍ ഷിമിറ്റ്‌സ് പ്രയോഗിച്ച വിധമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഗാസോലിനാണ് ഷിമിറ്റ്‌സ് ആദ്യം മണ്ണില്‍ ഒഴിച്ചത്. പിന്നാലെ ആ ഹോളിലേക്ക് തീ ഉരച്ചിട്ടു. ഇവരുടെ വീട്ടിലെ സിസിടിവി ക്യാമറയിലാണ് ആ ചെറു സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. 

ഈ സമയം ഇവരുടെ നായ പേടിച്ചോടുന്നതും, ടേബിള്‍ ഉയര്‍ന്ന് പൊങ്ങുന്നതും താണാം. എന്നാല്‍ ഇതിലൂടേയും ചെറുപ്രാണികളെ  കൊല്ലാന്‍ ഷിമിറ്റ്‌സിന് സാധിച്ചിട്ടില്ല എന്നതാണ് കൗതുകകരം. പരീക്ഷണത്തില്‍ വലിയ പരിക്കേല്‍ക്കാതെ ഇയാള്‍ രക്ഷപെട്ടത് ഭാഗ്യമെന്നും സമൂഹമാധ്യമങ്ങളില്‍ കമന്റ് വരുന്നു...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT