ഹിമാലയന്‍ മലനിരകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചിലരുടെയെങ്കിലും മനസില്‍ നിഗൂഡത ഉണര്‍ത്തും. ദുര്‍ഘടം പിടിച്ച വഴികളിലൂടെ ഒരു ഹിമാലയന്‍ യാത്ര ആഗ്രഹിക്കാത്തവരും കുറവായിരിക്കും. ജീവിതത്തിനും മരണത്തിനും ഇടയിലുളള ഒരു നൂല്‍പാലം പോലെ തോന്നിക്കുന്ന ഒരു ഇടുങ്ങിയ റോഡിലൂടെയുളള ഹിമാലയന്‍ യാത്രയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഹിമാചല്‍പ്രദേശില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. അങ്കുര്‍ രപ്രിയ ഐആര്‍എസാണ് ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്ന അതിസാഹസിക യാത്രയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. പാറ കഷ്ണങ്ങള്‍ നിറഞ്ഞ റോഡ്. ഒരു വശത്ത് അഗാധമായ കൊക്ക. ഇടുങ്ങിയ റോഡിലൂടെ ഒരു വാഹനത്തിന് കഷ്ടിക്ക് കടന്നുപോകാം. വാഹനം ഒന്നു പാളിയാല്‍ ജീവിതം എന്താകുമെന്ന് പോലും പറയാന്‍ സാധിക്കില്ല. മറുവശത്ത് പാറക്കെട്ടാണ്. പാറക്കെട്ടിനെയും അഗാധമായ ഗര്‍ത്തത്തെയും വകഞ്ഞുമാറ്റിയാണ് റോഡ് നീളുന്നത്.
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഹിമാചല്‍ പ്രദേശില്‍ നടത്തിയ യാത്രയുടെ വീഡിയോയാണ് അങ്കുര്‍ രപ്രിയ പങ്കുവെച്ചത്. വാഹനം നീങ്ങുന്നതിന് ഇടയില്‍ കണ്ണിന് കുളിര്‍മ്മ പകര്‍ന്ന് ഒരു വെളളച്ചാട്ടവും കാണാം. ചുറ്റും മലനിരകളാണ്. ഹിമാചല്‍പ്രദേശിലെ ചമ്പയില്‍ സാച്ച് പാസിന് സമീപമാണ് ഈ ദുര്‍ഘട പാത. വര്‍ഷത്തില്‍ ഒന്‍പത് മാസത്തോളം മഞ്ഞുമൂടി കിടക്കുന്ന റോഡാണിതെന്ന് അങ്കുര്‍ രപ്രിയ ട്വിറ്ററില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates