Life

ഞങ്ങള്‍ രാത്രി പുറത്തിറങ്ങും; ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി ക്യാംപെയിന്‍ പടരുന്നു

AintNoCinderella എന്ന ഹാഷ് ടാഗില്‍ ക്യാംപെയിന്‍ ആരംഭിച്ചാണ് ബിജെപി നേതാക്കള്‍ക്കുള്ള മറുപടി ഉയരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അര്‍ദ്ധരാത്രിയില്‍ പെണ്‍കുട്ടിയെ പിന്തടുര്‍ന്ന് പോയ ബിജെപി നേതാവിന്റെ മകനെ അനുകൂലിക്കുകയും, അര്‍ദ്ധരാത്രിയില്‍ പുറത്തിറങ്ങിയതെന്തിനെന്ന ചോദ്യം പെണ്‍കുട്ടിക്ക് നേരെ ഉന്നയിക്കുകയും ചെയ്ത ബിജെപി നേതാക്കള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ മറുപടി. AintNoCinderella എന്ന ഹാഷ് ടാഗില്‍ ക്യാംപെയിന്‍ ആരംഭിച്ചാണ് ബിജെപി നേതാക്കള്‍ക്കുള്ള മറുപടി ഉയരുന്നത്.

രാത്രി പുറത്ത് നില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്താണ് സ്ത്രീ സ്വാതന്ത്ര്യത്തെ ചങ്ങലയ്ക്കിടുന്നവര്‍ക്കുള്ള മറുപടി. ഹരിയാനയിലെ ബിജെവപി വൈസ് പ്രസിഡന്റ് രാംവീര്‍ ഭട്ടിയായിരുന്നു അര്‍ദ്ധരാത്രിയില്‍ അതിക്രമത്തിന് ഇരയായ വര്‍ണികയെന്ന പെണ്‍കുട്ടിക്കെതിരെ ആദ്യം അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. അര്‍ദ്ധരാത്രിയില്‍ പുറത്തിങ്ങാന്‍ പാടില്ലായിരുന്നുവെന്ന രാംവീറിന്റെ പരാമര്‍ശം വിവാദമായതോടെ ബിജെപി നേതാവ് തന്റെ പ്രസ്താവന പിന്‍വലിച്ചു. 

എന്നാല്‍ ഇരയെ അധിക്ഷേപിക്കുന്ന ബിജെപിയുടെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. അതിനിടെ വര്‍ണികയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസില്‍ ഹാജരാകണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടും ഹരിയാനയിലെ ബിജെപി അധ്യക്ഷന്റെ മകനായ വികാസ് ബര്‍ള അതെല്ലാം തള്ളുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'പരീക്ഷണം പാളി, തലയിലെ ചര്‍മം പൊള്ളി അടര്‍ന്നു'; അനുഭവം വെളിപ്പെടുത്തി സോഹ അലി ഖാന്‍

Kerala Budget 2026 Live: കിഫ്ബിക്ക് വിദഗ്ധ സമിതി, എന്‍പിഎസ് പരിഷ്‌കരിക്കും; വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്

പേപ്പര്‍ ഒന്നിന് 4000 രൂപ, നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര്‍ ടെല​ഗ്രാം വഴി വില്‍പ്പന; 19 കാരന്‍ അറസ്റ്റില്‍

ജോലിക്ക് കയറിയ ആദ്യദിനം തന്നെ വൻ കവർച്ച; വിനോദസഞ്ചാരികളുടെ സ്വർണവും പണവും കവർന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ