Life

'ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല, അതിനാല്‍ രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നു'; ടീച്ചര്‍ക്ക് രാജിക്കത്തെഴുതിയ മിടുക്കി; വൈറല്‍

ക്ലാസ് ലീഡര്‍ സ്ഥാനത്തു നിന്ന് രാജിവെക്കാനുള്ള തീരുമാനം ടീച്ചറെ കത്തിലൂടെ എഴുതി അറിയിച്ചാണ് ശ്രേയ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കുട്ടികള്‍ പലപ്പോഴും ഇങ്ങനെയൊക്കെയാണ്, ശരിക്ക് ഞെട്ടിച്ചു കളയും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ശ്രേയ എസ് എന്ന കൊച്ചുമിടുക്കി. ക്ലാസ് ലീഡര്‍ സ്ഥാനത്തു നിന്ന് രാജിവെക്കാനുള്ള തീരുമാനം ടീച്ചറെ കത്തിലൂടെ എഴുതി അറിയിച്ചാണ് ശ്രേയ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുന്നത്. 

ക്ലാസില്‍ ആരും തന്നെ അനുസരിക്കുന്നില്ല എന്നാണ് ശ്രേയയുടെ പരാതി. പിന്നെ എങ്ങനെയാണ് ക്ലാസ് ലീഡറാവുന്നത്. അതിനാലാണ് ഈ കൊച്ചുമിടുക്കി ലീഡര്‍ സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചത്. രാജിവെക്കാനുള്ള കാരണം വ്യക്തമാക്കി ഒരു കത്തെഴുതി തന്റെ ക്ലാസ് ടീച്ചര്‍ക്ക് കൊടുക്കുകയായിരുന്നു. തന്റെ ഫേയ്‌സ്ബുക്കിലൂടെ അധ്യാപികയായ നിഷ നാരണയനാണ് കത്ത് പുറത്തുവിട്ടത്. ഇതോടെയാണ് ശ്രേയക്കുട്ടിയും കത്തും വൈറലായത്. തലയോലപ്പറമ്പ് AJJMGGHSS സ്‌കൂളിലെ ആറ് ബി ക്ലാസിലെ വിദ്യാര്‍ത്ഥിയാണ് ശ്രേയ. 

'പ്രിയപ്പെട്ട നിഷ ടീച്ചര്‍ക്ക് ശ്രേയ എഴുതുന്ന രാജിക്കത്ത്. 
25-06- 1
tuesday
ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല , അതുകാരണം ഞാന്‍ ലീഡര്‍ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് '.
by 
ശ്രേയ. എസ്

'അവളുടെ identtiy യെ ഞാന്‍ ആദരിക്കുന്നു.ഇത് സ്വകാര്യമായി തന്നതോ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നോ അവള്‍,ഉദ്ദേശിച്ചിട്ടില്ല.ക്‌ളാസിലെ അവളുടെ ഉത്തരവാദിത്തത്തെ അവള്‍ ആസ്വദിക്കുന്നതോടൊപ്പം തന്നെ അതിലെ ചില്ലറ പ്രശ്‌നങ്ങളെ ഹ്യൂമറസ് ആയി അവതരിപ്പിച്ചതാണ് അവള്‍.ഇപ്പോഴത്തെകുട്ടികളുടെ ആശയവിനിമയത്തിലുള്ള ആര്‍ജ്ജവം കണ്ട്,അവളുടെ അനുവാദത്തോടെ തന്നെയാണ് fb യില്‍ ഇട്ടത്.'എന്ന കുറിപ്പോടെയാണ് നിഷ ടീച്ചര്‍ കത്ത് പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരും മറ്റും കുഞ്ഞിനെ കണ്ട് പഠിക്കണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം