Life

പച്ചകുത്താന്‍ തടസം; ലിംഗം മുറിച്ചുമാറ്റി യുവാവ്‌

മെക്‌സിക്കോയിലെ ഒരു ആശുപത്രിയില്‍ വെച്ചാണ് ലൈംഗികാവയവവും മുലക്കണ്ണുകളും നീക്കം ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാന്‍സര്‍ ബാധിതനായതോടെയാണ് ആഡം കര്‍ലികാലെ എന്ന 32 കാരന്‍ തന്റെ ശരീരത്തെക്കുറിച്ച് മാറി ചിന്തിക്കാന്‍ തുടങ്ങിയത്. ചികിത്സ കഴിഞ്ഞിറങ്ങിയ ആഡം കണ്‍പീലികള്‍ ഉള്‍പ്പടെയുള്ള ശരീരത്തില്‍ ടാറ്റു അടിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ ശരീരത്തിന്റെ 90 ശതമാനവും കറുത്ത മഷികൊണ്ട് പച്ചകുത്തി. കണ്‍പീലികളില്‍ പോലും കറുത്ത നിറം പടര്‍ന്നു. പക്ഷേ അപ്പോഴാണ് പച്ചകുത്താനാവാത്ത ചില ശരീര ഭാഗങ്ങളെക്കുറിച്ച് ആഡം ചിന്തിക്കുന്നത്. മറ്റൊന്നുമല്ല ലൈംഗികാവയവം തന്നെ. തന്റെ ശരീര സൗന്ദര്യത്തിന് ഇത് തടസമാകുമെന്ന് തോന്നിയതോടെ ലൈംഗിക അവയവം തന്നെ അങ്ങ് മുറിച്ചുമാറ്റാനാണ് ഈ യുവാവ് തീരുമാനിച്ചത്.

ശരീരത്തിന് കറുത്ത നിറം നല്‍കിയ സൗന്ദര്യത്തിന് വിഘാതമാകുമെന്ന ചിന്തയാണ് ഈ കടുംകൈ ചെയ്യാന്‍ ആഡമിനെ നിര്‍ബന്ധിതനാക്കിയത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആഡമിന്റെ വെളിപ്പെടുത്തല്‍. മെക്‌സിക്കോയിലെ ഒരു ആശുപത്രിയില്‍ വെച്ചാണ് ലൈംഗികാവയവവും മുലക്കണ്ണുകളും നീക്കം ചെയ്തത്.

റഷ്യയിലെ കലിനിങ്ഗ്ര സ്വദേശിയായ ആഡത്തിന് 22 വയസുള്ളപ്പോഴാണ് കാന്‍സര്‍ ബാധിക്കുന്നത്. മാസങ്ങള്‍ നീണ്ട റേഡിയോതെറിപ്പിയുടേയും കീമോതെറാപ്പിയുടേയും മോളികുലര്‍ തെറിപ്പിയുടേയും സ്റ്റെം സെല്‍ തെറാപ്പിയുടേയും ഭാഗമായി ആഡമിന്റെ പ്രതിരോധശേഷി കുറഞ്ഞു.

രോഗത്തെ മികച്ചരീതിയില്‍ മറികടക്കാന്‍ ആഡത്തിന് കഴിഞ്ഞെങ്കിലും പ്രതിരോധശക്തി കുറഞ്ഞതിന്റെ ഫലമായി ശരീരത്തില്‍ പല പാടുകളും വരാന്‍ തുടങ്ങി. ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് എത്തിയതോടെ കടുത്ത സമ്മര്‍ദ്ദത്തിലേക്ക് നീങ്ങിയ ആഡം ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. തന്നെ ആര്‍ക്കും അംഗീകരിക്കാനാവില്ലെന്ന ചിന്തയില്‍ നിന്നാണ് ടാറ്റൂവിലൂടെ തന്നെ സുന്ദരനാക്കുന്നതിനെക്കുറിച്ച് ആഡം ചിന്തിക്കുന്നത്.

ഇരുണ്ട നിറത്തോടുള്ള ഇഷ്ടത്തിലാണ് അദ്ദേഹം ശരീരം മുഴുവന്‍ കറുപ്പ് പച്ചകുത്തിയത്. ടാറ്റു എന്നത് തന്റെ ശരീരം തന്നെയായതിനാല്‍ സ്വന്തമായി ഡിസൈന്‍ ചെയ്താണ് പ്രയോഗിച്ചത്. കുറച്ചുമാത്രമുള്ള ജീവിതം സന്തോഷത്തോടെ ജീവിച്ചുതീര്‍ക്കുമെന്നാണ് ആഡം പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി