Life

ടിവി കാണുന്ന മകളുടെ സ്ഥാനത്ത് വികൃത രൂപിയായ മറ്റൊരാൾ; ഭയപ്പെടുത്തുന്ന വീഡിയോ പങ്കിട്ട് അമ്മ

ടിവി കണ്ടുകൊണ്ടിരുന്ന മകളുടെ സ്ഥാനത്ത് വികൃത രൂപിയായ മറ്റൊരാൾ; ഞെട്ടിവിറച്ച് അമ്മ; ഭയപ്പെടുത്തുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ടിവി കണ്ടുകൊണ്ടിരുന്ന മകളുടെ അടുത്തേക്ക് വന്ന ആ അമ്മ ഞെട്ടിപ്പോയി. മകളുടെ സ്ഥാനത്ത് കസേരയിൽ ഇരിക്കുന്നത് ഭയപ്പെടുത്തുന്ന രൂപത്തിലുള്ള മറ്റൊരു മനുഷ്യൻ. ആദ്യ നോട്ടത്തിലെ ഭയപ്പാട് പിന്നാലെ മാറി. സ്വന്തം കുട്ടി മുഖംമൂടി ധരിച്ച് ടിവി കാണുകയാണെന്ന് അമ്മ തിരിച്ചറിഞ്ഞു. എവിടെ നിന്നോ കിട്ടിയ വലിയ ഒരു മുഖംമൂടി ധരിച്ചായിരുന്നു  വികൃതിയുടെ ഇരിപ്പ്.

മുഖവും കഴുത്തും മറയ്ക്കുന്ന തരത്തിൽ ഭയപ്പെടുത്തുന്ന രൂപത്തിലുള്ള മുഖംമൂടിയാണ് പെൺകുട്ടി ധരിച്ചത്. കാര്യം തിരിച്ചറിഞ്ഞതോടെ അത് ഊരി മാറ്റാൻ പല തവണ അമ്മ ആവശ്യപ്പെട്ടെങ്കിലും മകൾ അതിന് കൂട്ടാക്കിയില്ല. മുഖമാകെ മൂടി ഇരുന്നിട്ടും അതൊന്നും ബാധിക്കാത്ത തരത്തിൽ ഇരുന്ന്  ടിവി കാണൽ തുടരുകയാണ് കക്ഷി. അമ്മ തന്നെയാണ് മുഖം മൂടി ധരിച്ചിരിക്കുന്ന മകളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. തുടർച്ചയായി മൂന്ന് മണിക്കൂർ ആവശ്യപ്പെട്ടിട്ടും മകൾ മാസ്ക് ഊരിമാറ്റാൻ തയ്യാറാകുന്നില്ല എന്ന അടിക്കുറിപ്പോടെയാണ്  വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണിപ്പോൾ. ഓഗസ്റ്റ് 14ന് പങ്കുവെച്ച വീഡിയോ നാലു ദിവസം കൊണ്ട്  80 ലക്ഷത്തോളം ആളുകളാണ് കണ്ടത്. പെട്ടെന്ന് കണ്ടാൽ ആരും ഭയപ്പെട്ടു പോകും എന്നാണ് ഭൂരിഭാഗം പേരും പ്രതികരിക്കുന്നത്. സമാനമായ രീതിയിൽ വികൃതി കാണിക്കുന്ന മക്കളുടെ ചിത്രങ്ങളും പലരും കമൻറ് ആയി പോസ്റ്റ് ചെയ്തിരിക്കുന്നു. ഉറക്കത്തിനിടെ എങ്ങാനുമാണ് ഇങ്ങനെ ഒരു മുഖംമൂടി ധരിച്ച രൂപത്തെ കാണുന്നതെങ്കിൽ ഹൃദയാഘാതം വരെ സംഭവിച്ചേക്കാം എന്നും ചിലർ പ്രതികരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, കേരളത്തിന് പ്രയോജനം

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT