Life

ടിവി ചാനലുമായി ഐഎസ്ആര്‍ഒ: ബഹിരാകാശ രഹസ്യങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുക ലക്ഷ്യം

ബഹിരാകാശ പദ്ധതികളെക്കുറിച്ചും അവയുടെ പുരോഗതിയെക്കുറിച്ചും ശാസ്ത്ര പ്രശ്‌നങ്ങളെക്കുറിച്ചും ജനങ്ങളില്‍ അവബോധമുണ്ടാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബഹിരാകാശ സംബന്ധമായ കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി ടിവി ചാനല്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). ആരംഭിക്കുന്ന വിക്രം സാരാഭായ് നൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പുതിയ ചാനല്‍ സംരംഭം ആരംഭിക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. 

ബഹിരാകാശ പദ്ധതികളെക്കുറിച്ചും അവയുടെ പുരോഗതിയെക്കുറിച്ചും ശാസ്ത്ര പ്രശ്‌നങ്ങളെക്കുറിച്ചും ജനങ്ങളില്‍ അവബോധമുണ്ടാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുവാക്കളേയും പ്രധാനമായും ചാനല്‍ ഉന്നമിടുന്നത്. പ്രാദേശിക ഭാഷകളില്‍ സംപ്രേഷണം നടത്തി ഉള്‍പ്രദേശങ്ങളിലുള്ളവരിലേക്കും ബഹിരാകാശ വിഷയങ്ങള്‍ എത്തിക്കും. 

പ്രമുഖ ശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒയുടെ സ്ഥാപകനുമായ വിക്രം സാരാഭായിയുടെ നൂറാം വാര്‍ഷികാഘോഷം 2019 ഓഗസ്റ്റിലാണ് ആരംഭിക്കുന്നത്. ഒരു വര്‍ഷമാണ് ആഘോഷം നീണ്ടുനില്‍ക്കുക. മാസങ്ങള്‍ക്കുള്ളില്‍ ചാനലിന് തുടക്കമിടാനാണ് സംഘടനയുടെ തീരുമാനം. കൂടാതെ ഇന്ത്യ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചന്ദ്രയാന്‍ 2 മിഷന് അദ്ദേഹത്തിനുള്ള ആദരസൂചകമായി വിക്രം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചന്ദ്രനില്‍ ഇറങ്ങുന്ന ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശപേടകമായിരിക്കും ഇത്. അന്താരാഷ്ട്ര തലത്തിലുള്ള ശാസ്ത്രജ്ഞരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 

1940- 50 കാലഘട്ടത്തില്‍ ബഹിരാകാശ ഗവേഷണ രംഗത്തേക്ക് എത്തുന്ന സമയത്ത് 28 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. പിന്നീട് ലോകം അറിയപ്പെടുന്ന ശാസ്ത്രജ്ഞനാവുകയും ഐഎസ്ആര്‍ഒയുടെ ആദ്യത്തെ മേധാവിയാവുകയും ചെയ്തു. 50 കോടിയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിക്കായി മുടക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT