Life

ട്യൂബ് ലൈറ്റ് പോലെ പൈപ്പില്‍ നിന്നും വന്നത് ഐസ് കഷണങ്ങള്‍: ശൈത്യ കൗതുകം -വിഡിയോ

ഈ വര്‍ഷത്തെ ശൈത്യകാലം അല്‍പം കഠിനമാണ്. വടക്കോട്ടുള്ള സംസ്ഥാനങ്ങളേയും അത് വല്ലാതെ ബാധിച്ചു എന്ന് ഒരൊറ്റ വീഡിയോയില്‍ നിന്നും മനസിലാകും.

Author : സമകാലിക മലയാളം ഡെസ്ക്

കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തില്‍ അതിശൈത്യമാണ് ഇപ്പോള്‍ ഹില്‍സ്‌റ്റേഷനുകളിലെല്ലാം മഞ്ഞ് വീഴ്ചയാണ്. ഇതിനിടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നുണ്ട്. വെള്ളം പമ്പു ചെയ്യുമ്പോള്‍ വെള്ളമെല്ലാം ഐസ് കട്ടകളായി പുറത്തേക്ക് വരുന്നതായാണ് വീഡിയോയില്‍ ഉള്ളത്. 

ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള വീഡിയോ ആണിത്. ഈ വര്‍ഷത്തെ ശൈത്യകാലം അല്‍പം കഠിനമാണ്. വടക്കോട്ടുള്ള സംസ്ഥാനങ്ങളേയും അത് വല്ലാതെ ബാധിച്ചു എന്ന് ഒരൊറ്റ വീഡിയോയില്‍ നിന്നും മനസിലാകും.

ഹരിയാനയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ധനിറാം എന്നയാള്‍ തന്റെ കൃഷിഭൂമിയിലേക്ക് വെള്ളം പമ്പു ചെയ്യാന്‍ എത്തിയതായിരുന്നു. അതിരാവിലെ മോട്ടര്‍ ഓണ്‍ ചെയ്തപ്പോള്‍ കണ്ട കാഴ്ച കണ്ട് ധനിറാമും മകനും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ശെരിക്കും ഐസ് കഷ്ണങ്ങള്‍ പൈപ്പിലൂടെ പുറത്തേക്ക് വരികയായിരുന്നു. 

അമിതമായ തണുപ്പ് അനുഭവപ്പെടുന്ന ഒരു സംസ്ഥാനമല്ല ഹരിയാന. ഇതാദ്യമായിരിക്കും ഹരിയാനയില്‍ ഇങ്ങനെയുള്ള കാലാവസ്ഥ ഉണ്ടാകുന്നത്. കേരളത്തില്‍ മൂന്നാറിലും കഴിഞ്ഞയാഴ്ചകളില്‍ ഐസ് വീണിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു