Life

ഡ്രൈവിങ് പഠിക്കാതെ കാര്‍ വാങ്ങാനെത്തി; ഷോറൂം തകര്‍ത്ത് യുവതി കാറുമായി പാഞ്ഞു; വീഡിയോ വൈറല്‍

കാര്‍ വാങ്ങാന്‍ എത്തിയ യുവതി എലൈറ്റ് ഐ 20 കാരില്‍ കയറിയതോടെയാണ് സംഭവത്തിന് തുടക്കമായത്

Author : സമകാലിക മലയാളം ഡെസ്ക്

മാണ്ഡി; ശരിക്ക് ഡ്രൈവിങ് പഠിക്കാതെ കാര്‍ വാങ്ങാന്‍ എത്തിയാല്‍ ഇതാവും അവസ്ഥ. ഈ വീഡിയോ കണ്ടാല്‍ ആരായാലും ഇങ്ങനെ പറഞ്ഞുപോകും. കാര്‍ വാങ്ങാന്‍ എത്തിയ യുവതി ഷോറൂം തകര്‍ത്ത് കാറുമായി പായുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലാണ് ഹ്യൂണ്ടായി ഷോറൂമിലാണ് സംഭവമുണ്ടായത്. 

കാര്‍ വാങ്ങാന്‍ എത്തിയ യുവതി എലൈറ്റ് ഐ 20 കാരില്‍ കയറിയതോടെയാണ് സംഭവത്തിന് തുടക്കമായത്. സെയില്‍ എക്‌സിക്യൂട്ടീവും മറ്റും ആ സമയം അവര്‍ക്കൊപ്പമുണ്ട്. അവരോടെല്ലാം വാഹനത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ ശേഷമാണ് വാഹനത്തില്‍ കയറിയത്. എന്നാല്‍ വാഹനത്തില്‍ കയറിയതോടെ യുവതിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും വണ്ടി മുന്നോട്ടു കുതിക്കുകയുമായിരുന്നു. 

ഷോറൂമിന്റെ ചില്ലുകള്‍ തകര്‍ത്താണ് വാഹനം പുറത്തേക്ക് പാഞ്ഞത്. ഷോറൂമിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഇടിച്ച് തെറുപ്പിച്ച് വണ്ടി മുന്നോട്ടു പോകുന്നതാണ് വീഡിയോയില്‍ ഉള്ളത്. കാര്‍ പാഞ്ഞു വരുന്നതുകണ്ട് ആളുകള്‍ ഓടിമാറുന്നതും വീഡിയോയില്‍ കാണാം. ഇവര്‍ക്ക് അബദ്ധം പറ്റിയതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഷോറൂമിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT