Life

തടിച്ചിയാണെന്ന് പറഞ്ഞ് കാമുകന്‍ ഉപേക്ഷിച്ചു; 18 മാസം കൊണ്ട് 45 കിലോ കുറച്ച് നേഹയുടെ 'മധുരപ്രതികാരം'

ഭാരം കുറയ്ക്കാന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടവര്‍ക്ക് പ്രചോദനമാകുന്നതാണ് നേഹ മഹാജന്റെ ജീവിതം

Author : സമകാലിക മലയാളം ഡെസ്ക്

ഭാരം കുറയ്ക്കാന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടവര്‍ക്ക് പ്രചോദനമാകുന്നതാണ് നേഹ മഹാജന്റെ ജീവിതം. 28 കാരിയും ലേണിങ് ആന്റ് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റുമായ നേഹയ്ക്ക് ഇത് ബോയ് ഫ്രണ്ടിനോടുളള മധുരപ്രതികാരം കൂടിയാണ്. 

കഴിഞ്ഞ വര്‍ഷം വരെ 110 കിലോയായിരുന്നു നേഹയുടെ ഭാരം. 18 മാസം കൊണ്ട് 45 കിലോ കുറച്ചാണ് നേഹ മുന്‍ കാമുകനോടുളള മധുര പ്രതികാരം വീട്ടിയത്. 'ഒരു വര്‍ഷം മുന്‍പ് വരെ എന്നോടോത്ത് ചിത്രങ്ങള്‍ എടുക്കാന്‍ എന്റെ മുന്‍ കാമുകന് താത്പര്യമില്ലായിരുന്നു. ഞാന്‍ തടിച്ചിയാണെന്ന് അയാള്‍ നിരന്തരം എന്നോട് പറഞ്ഞ് കലഹിച്ചു. ഞങ്ങളുടെ ബന്ധം തകരാനുളള അടിസ്ഥാന കാരണവും അത് തന്നെയായിരുന്നു. തടി മൂലം പുറത്തു പോകാന്‍ കഴിയാന്‍ പോലും വയ്യാത്ത അവസ്ഥ. ദിനം തോറും ഞാന്‍ തടിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം വരെ 110 കിലോയായിരുന്നു എന്റെ ഭാരം. 18 മാസം കൊണ്ട് 45 കിലോയാണ് ഞാന്‍ കുറച്ചത്.'- നേഹ പറയുന്നു.

തടി കുറയ്ക്കാന്‍ ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. പിന്നെ ക്ഷമ. കഴുത്തുവേദന, കാല്‍മുട്ട് വേദന, നടുവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ അസുഖങ്ങള്‍ പതിവായതോടെയാണ് തടി കുറയ്ക്കുന്നതിനെ കുറിച്ച് നേഹ കാര്യമായി ചിന്തിച്ചു തുടങ്ങിയത്. കാമുകന്റെ പിന്‍മാറ്റവും നാട്ടുകാരുടെ പരിഹാസവും കൂടിയായപ്പോള്‍ തടികുറയ്ക്കാന്‍ നേഹ കച്ചകെട്ടിയിറങ്ങി. പ്രഭാതഭക്ഷണത്തിലാണ് കാതലായ മാറ്റം വരുത്തിയത്. കോണ്‍ഫ്‌ലക്‌സ് പാലില്‍ ചേര്‍ത്ത് ഒരു കപ്പ്, നാലോ അഞ്ചോ മുട്ടയുടെ വെളള, മധുരം ചേര്‍ക്കാതെ ഒരു കപ്പ് ചായയോ കാപ്പിയോ എന്നിവയായിരുന്നു പ്രഭാത ഭക്ഷണം. 

ഇടനേരങ്ങളില്‍ ഭക്ഷണം കഴിക്കുന്ന ശീലം പാടെ ഉപേക്ഷിച്ചു. വെളളം മാത്രം കുടിച്ചു. ഉച്ചയ്ക്ക് രണ്ട് ചപ്പാത്തി, ഒരു ബൗള്‍ തൈര്, ഒരു ബൗള്‍ പച്ചക്കറി എന്നിവയായിരുന്നു ഭക്ഷണം. വൈകുന്നേരത്തെ ചായയും കാപ്പിയുമെല്ലാം ഒഴിവാക്കി. രാത്രി കിടക്കുന്നതിനു മുന്‍പ് മൂന്നുമണിക്കൂര്‍ മുന്‍പ് അത്താഴം കഴിച്ചു. ഹോം മെയ്ഡും ഡാലും ഒരു ബൗള്‍ പച്ചക്കറിയും മാത്രം കൂടെ കഴിച്ചു. ദിവസവും നടക്കുന്നതും ആഴ്ചയില്‍ നാല് ദിവസം ജിമ്മില്‍ പോകുന്നതും ശീലമാക്കുകയും ചെയ്തു. ജങ്ക്ഫുഡ്, കൂള്‍ഡ്രിങ്ക്‌സ് തുടങ്ങിയവ ഒഴിവാക്കിയത് വഴി മെലിഞ്ഞ് സുന്ദരിക്കുട്ടിയായി മാറിയിരിക്കുകയാണ് നേഹ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT