Life

തണ്ണിമത്തന്‍ മുറിക്കാന്‍ ഇനി കത്തി വേണ്ടെ, ഒരു നൂല്‍ ഉണ്ടോ?; വൈറലായി വിഡിയോ 

കട്ടിയുള്ള നൂല് ഉപയോഗിച്ച് നിഷ്പ്രയാസം തണ്ണിമത്തന്‍ മുറിക്കുന്ന വിഡിയോയാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

രു നൂല്‍ മാത്രം ഉപയോഗിച്ച് സെക്കന്‍ഡുകള്‍ കൊണ്ട് തണ്ണിമത്തന്‍ മുറിച്ച് കഷണങ്ങളാക്കുന്ന വിഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. കട്ടിയുള്ള നൂല് (ഡെന്റല്‍ ഫ്‌ളോസ്) ഉപയോഗിച്ച് നിഷ്പ്രയാസം തണ്ണിമത്തന്‍ മുറിക്കുന്ന വിഡിയോയാണ് ഇത്. ദിവസങ്ങള്‍ക്കുള്ളില്‍ വൈറലായി മാറിയ വിഡിയോ കണ്ട് ഈ രീതിയില്‍ തണ്ണിമത്തന്‍ മുറിക്കാന്‍ ശ്രമിച്ചവരും നിരവധിയാണ്. 

നൂല് വലിച്ച് പുറംതോടില്‍ നിന്ന് വേര്‍പെടുത്തിയെടുത്ത ശേഷം അവയെ കഷണങ്ങളാക്കി മുറിച്ചെടുക്കുന്നത് കാണാം. കത്തിയേക്കാള്‍ എളുപ്പം നൂലുകൊണ്ട് മുറിക്കാനാണെന്നാണ് ചിലര്‍ കമന്റ് ബോക്‌സില്‍ കുറിച്ചിരിക്കുന്നത്. മറ്റുചിലരാകട്ടെ ഇതേ രീതിയില്‍ കേക്കും മുറിക്കാം എന്നാണ് പറയുന്നത്. 

റെഡ്ഡിറ്റില്‍ പങ്കുവച്ച വിഡിയോയിലാണ് തണ്ണിമത്തന്‍ മുറിക്കാനുള്ള എളുപ്പവഴി വിശദീകരിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

അസാധാരണ തിരുത്തലുകളുമായി സിപിഎം, വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

യുട്യൂബർ ‘ക്വീൻ ഫിഷർ തംബുരു’ വീട്ടിൽ മരിച്ച നിലയിൽ

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'